രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
നൂറ് ശതമാനം കോട്ടണ്‍ ബോക്‌സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്
അടിവസ്ത്രം ധരിക്കുന്നതും മനുഷ്യരിലെ പ്രത്യുത്പാദനശേഷിയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ചില അടിവസ്ത്രങ്ങള്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍. പോളിസ്റ്റര്‍ അടിവസ്ത്രങ്ങള്‍ പ്രത്യുത്പാദനശേഷിയെ ബാധിക്കും. കാരണം പോളിസ്റ്റര്‍ അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ചൂട് കൂടുന്നു. ഇത് പുരുഷ ശുക്ലത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. വൃക്ഷണത്തില്‍ ചൂട് കൂടുന്നത് പ്രത്യുത്പാദനശേഷിയെ വളരെ ഗുരുതരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍.
നൂറ് ശതമാനം കോട്ടണ്‍ ബോക്‌സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്. അത് മികച്ച വായുസഞ്ചാരം നല്‍കുകയും ചൂട് കുറയ്ക്കുകയും ചെയ്യുന്നു. ഉറങ്ങുമ്പോള്‍ അടിവസ്ത്രങ്ങള്‍ ധരിക്കേണ്ട ആവശ്യമില്ല.