നമ്മുടെ ശരീരത്തിന് ഏറെ ആവശ്യകരമായ വിറ്റാമിനാണ് വിറ്റാമിന്‍ എ. കാഴ്ച ശക്തി മെച്ചപ്പെടാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിയ്ക്കുമെല്ലാം വിറ്റാമിന്‍ എ പ്രധാനമാണ്.വിറ്റാമിന്‍ എ യുടെ കുറവ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. എന്നാല്‍ ചില ലക്ഷണങ്ങള്‍ വെച്ച് കൊണ്ട് തന്നെ വിറ്റാമിന്‍ എ കുറവാണോ എന്നത് നമുക്ക് കണ്ടെത്താന്‍ സാധിക്കും.
മങ്ങിയ വെളിച്ചത്തിലേയ്ക്ക് നോക്കുമ്പോള്‍ കാഴ്ചക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വിരാമിന്‍ എയുടെ അഭാവത്തിന്റെ ഒരു പ്രധാന സൂചനയാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വിറ്റാമിന്‍ എ പ്രധാനമാണ്. ചര്‍മം വരണ്ടതും പരുക്കനുമാകുന്നത് വിറ്റാമിന്‍ എയുടെ കുറവുമൂലമാകാം. കണ്ണുകളുടെ കണ്‍ജങ്ക്റ്റിവയില്‍ വെളുത്തതോ ചാരനിറത്തിലുള്ള പാടുകളോ കുത്തുകളോ വരുന്നത് വിരാമിന്‍ എയുടെ കുറവിനെയാണ് കാണിക്കുന്നത്. വേദന,കാഴ്ച പ്രശ്‌നങ്ങള്‍,കണ്ണുകള്‍ വരണ്ടതാകുക. കണ്ണിന് ചൂട് അനുഭവപ്പെടുക എന്നിവയും വിറ്റാമിന്‍ എയുടെ കുറവ് മൂലമുണ്ടാകുന്നു.
വിറ്റാമിന്‍ എയുടെ കുറവ് രോഗപ്രതിരോധശേഷി കുറക്കുന്നു. നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകുന്നതിനും എല്ലിന്റെ ആരോഗ്യം മോശമാകാനും വിറ്റാമിന്‍ എയുടെ അപര്യാപ്തത കാരണമാകുന്നു. ചിലരില്‍ മുടി കൊഴിച്ചിലിനും വിറ്റാമിന്‍ എയുടെ കുറവ് കാരണമാകുന്നു.