Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ശീലങ്ങള്‍ ഇനിയും മാറ്റിയില്ലേ ? ഉറപ്പിച്ചോളൂ... നിങ്ങളുടെ ചര്‍മ്മം നശിക്കും !

ചര്‍മ്മത്തെ നശിപ്പിക്കുന്ന ശീലങ്ങള്‍

ഈ ശീലങ്ങള്‍ ഇനിയും മാറ്റിയില്ലേ ? ഉറപ്പിച്ചോളൂ... നിങ്ങളുടെ ചര്‍മ്മം നശിക്കും !
, ബുധന്‍, 23 ഓഗസ്റ്റ് 2017 (12:53 IST)
ഏതൊരാളും വളരെയേറെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് സൗന്ദര്യസംരക്ഷണമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ഇക്കാര്യത്തിനായി എത്ര വേണമെങ്കിലും പണം ചിലവഴിക്കാന്‍ മടിയില്ലാത്തവരാണ് ഭീരിഭാഗവും. എന്നാല്‍ നമ്മളുടെ ചില മോശം ശീലങ്ങളാണ് ചര്‍മ്മ സൗന്ദര്യം നശിപ്പിക്കുമെന്ന കാര്യം പലര്‍ക്കും അറിയില്ല. ഇതാ അത്തരം ചില കാര്യങ്ങള്‍..
 
ഇടയ്ക്കിടയ്ക്ക് ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്. എന്നാല്‍ സ്ഥിരമായി ചൂടുവെള്ളത്തില്‍ ദീര്‍ഘനേരം കുളിക്കുന്നത് ചര്‍മ്മം വരളാനും ചുവന്നു തടിക്കാനും കാരണമാകുമെന്നാണ് പറയുന്നത്. അമിതമായി കോഫി കുടിക്കുന്നവരുടെ ചര്‍മ്മത്തില്‍ വരള്‍ച്ചയുണ്ടാകുകയും ചുളിവുകള്‍ വീഴുകയും ചെയ്യുമെന്നും പറയുന്നു. അതിനാല്‍ കോഫിക്ക് പകരം ധാരാളം വെള്ളമാണ് കുടിക്കേണ്ടതെന്നാണ് പഠനങ്ങള്‍ പറയുന്നത്.  
 
മുഖക്കുരു കൈകൊണ്ട് കുത്തിപ്പൊട്ടിക്കുന്നത് വിപരീതഫലമാണ് ഉണ്ടാക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് കൂടുതല്‍ മുഖക്കുരു രൂപപ്പെടാന്‍ കാരണമാകും. കുളിക്കാന്‍ സ്ഥിരമായി ക്ലോറിന്‍ വെള്ളം ഉപയോഗിക്കുന്നതും ചര്‍മ്മം കൂടുതല്‍ വരണ്ടുപോകാന്‍ കാരണമാകും. ചിലര്‍ സൗന്ദര്‍വര്‍ദ്ധക ഉല്‍പന്നങ്ങള്‍ ഇടയ്ക്കിടെ മാറ്റി ഉപയോഗിക്കും. ഇത് ഒരു നല്ലകാര്യമല്ല. നല്ല ഉല്‍പന്നങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ചര്‍മ്മത്തിന് ഏറ്റവും ഉത്തമം. 
 
ഉച്ചഭക്ഷണം ഉപേക്ഷിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഭക്ഷണം ഉപേക്ഷിക്കാതെ, അതില്‍ വിറ്റാമിന്‍ സി, ബി3, ഇ, എ എന്നിവ കൂടുതലായി ഉപയോഗിക്കുകയാണെങ്കില്‍ ചര്‍മ്മസൗന്ദര്യം വര്‍ദ്ധിക്കും. ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍, ചര്‍മ്മം വരണ്ടുപോകുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാല്‍ പെട്ടെന്ന് പ്രായമേറുന്നതായി തോന്നുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോറിയാസിസ് നിയന്ത്രിക്കാം; പക്ഷേ ഇതിന് തയ്യാറായിരിക്കണമെന്നു മാത്രം !