പ്രഭാത ഭക്ഷണം ഒരുദിവസത്തില്‍ വളരെ പ്രാധാന്യം ഉള്ള ഭക്ഷണമാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ മെറ്റബോളിസം സാവധാനമാകുകയും പ്രതിരോധശേഷി കുറയുകയും ചെയ്യും. കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രഭാത ഭക്ഷണം ഒഴിവാക്കിയ ശേഷമുള്ള ഭക്ഷണം ഒരുപാട് കഴിക്കുകയും ഇത് അമിത വണ്ണത്തിന് കാരണമാകുകയും ചെയ്യും. ഇതാണ് കാന്‍സറിനും കാരണമാകുന്നത്.
കൂടാതെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനും കാരണമാകും. ശരീരത്തിന്റെ എനര്‍ജി ലെവലും കുറയും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് മൈഗ്രേയിനും കാരണമാകും.