Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ചെടികൾ മുറിയിൽ വളർത്തിയാൽ ശുദ്ധ വായു ശ്വസിക്കാം, നന്നായി ഉറങ്ങാം !

ഈ ചെടികൾ മുറിയിൽ വളർത്തിയാൽ ശുദ്ധ വായു ശ്വസിക്കാം, നന്നായി ഉറങ്ങാം !
, വ്യാഴം, 17 ജനുവരി 2019 (17:10 IST)
ഉറക്കക്കുറവ് ഇന്ന് മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ജോലിയിലെ അമിത സമ്മർദ്ദങ്ങളും മാനസികമായ പ്രശ്നങ്ങളും തുടങ്ങി നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. എന്നാൽ ഉറക്കമില്ലായ്മ എത്രയും വേഗത്തിൽ പരിഹരിക്കേണ്ട ഒന്നാണ്. ഇല്ലെങ്കിൽ ശാരീരിക മാനസിക ആരോഗ്യത്തെ അത് സാരമായി ബാധിക്കും.
 
നല്ല ഉറക്കത്തിനായി നല്ല അന്തരീക്ഷം ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്. ഇത്തരത്തിൽ മുറിക്കുള്ളിൽ സുഖകരവും ആരോഗ്യകരവുമായി ഉറങ്ങാനുള്ള അന്തരീക്ഷം ഒരുക്കാൻ ചില ചെടികൾക്ക് കഴിവുണ്ട്. പീസ് ലില്ലി, ചൈനീസ് എവർഗ്രീൻ പ്ലാന്റ്, സ്പൈഡർ പ്ലാന്റ്, ചിലയിനം കള്ളിമുൾ ചെടികൾ എന്നിവ മുറിക്കുള്ളിൽ വളർത്താൻ ഏറ്റവും ഉത്തമമാണ്. 
 
ഇവ മുറിക്കുള്ളിൽ കൃത്യമായി ഓക്സിജൻ നിറക്കുകയും മുറിക്കുളിലെ വായുവിലെ വിഷ പാദാർത്ഥങ്ങളെ ആകിരണം ചെയ്ത് അന്തരീക്ഷം ശുദ്ധമാക്കി മാറ്റുകയും ചെയ്യുന്നു. ഇതി നല്ല ഉറക്കം ലഭിക്കാൻ കാരണമാകും. എപ്പോഴും ഉൻ‌മേഷത്തോടെയിരിക്കാനും ഈ ചെടികൾ മുറിക്കുള്ളിൽ വളർത്തുന്നത് സഹായിക്കും. ഇവ പരിപാലിക്കുകയും വളരെ എളുപ്പമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആവോലി ആളൊരു പുലിയാണ്; ആരോഗ്യ പ്രശ്‌നങ്ങള്‍ പമ്പകടക്കും