Publish Date: Sat, 11 Feb 2023 (15:42 IST)
Updated Date: Sat, 11 Feb 2023 (15:47 IST)
പുകയില, ഇ സിഗരറ്റ് എന്നിവ ഉപയോഗിക്കുന്ന യുവാക്കളില്‍ കൊവിഡ് ഗുരുതരമായേക്കുമെന്ന് പഠനം. മോളിക്യുലാര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇത്തരക്കാരില്‍ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകാനും കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും എളുപ്പമാണെന്ന് പഠനം പറയുന്നു.
ഇലക്ട്രോണിക് പുകവലി കുറച്ചുസമയത്തേക്ക് മാത്രം ഉപയോഗിക്കാനും പുകയില ഉപയോഗം പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശവുമുണ്ട്.