ശ്രദ്ധിക്കുക... ടീ ബാഗുകള്‍ അപകടം ക്ഷണിച്ചു വരുത്തുന്നത് ഇപ്രകാരം
ശ്രദ്ധിക്കുക... ടീ ബാഗുകള്‍ അപകടം ക്ഷണിച്ചു വരുത്തുന്നത് ഇപ്രകാരം
കാലം മാറിയതോടെ ജീവിത രീതികളില്‍ മാത്രമല്ല ചായ ഉണ്ടാക്കുന്ന കാര്യത്തില്‍ വരെ മാറ്റങ്ങളുണ്ടായി. ചായക്ക് കടുപ്പം കൂട്ടാനും കുറയ്‌ക്കാനും എളുപ്പം സഹായകമാകുന്ന ടീ ബാഗുകള്‍ കോഫി ഷോപ്പുകളില്‍ ഇന്ന് സജീവമാണ്.
ആഡംബരത്തിന്റെയും സ്‌റ്റൈലിന്റെയും ഭാഗം കൂടിയായി തീര്‍ന്നിരിക്കുകയാണ് ടീ ബാഗുകളുടെ ഉപയോഗം. എന്നാല്‍, ഈ ശീലം അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ടീ ബാഗിന്റെ നൂലും ബന്ധിപ്പിച്ചിരിക്കുന്ന സ്റ്റേപ്ലര്‍ പിന്‍ ആണ് അപകടമുണ്ടാക്കുന്നത്. ഈ പിന്നുകള്‍ ചായയില്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. ചൂടാക്കുമ്പോള്‍ ചില സ്റ്റേപ്ലര്‍ പിന്നുകള്‍ ടീ ബാഗുകളില്‍ നിന്നു വേര്‍പെട്ട് ചായയില്‍ വീഴുകയും ഇത് നമ്മുടെ ശരീരത്തില്‍ എത്തുകയും ചെയ്യും.
ടീ ബാഗില്‍ മാത്രമല്ല ചില ഭക്ഷണ സാധനങ്ങള്‍ കവര്‍ ചെയ്യുന്നത് സ്റ്റേപ്ലര്‍ പിന്നുകള്‍ ഉപയോഗിച്ചാണ്. ചൂടാക്കുമ്പോഴ അല്ലാതയെ ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ഈ പിന്നുകള്‍ വയറ്റിലെത്തിയാല്‍ മോണയില്‍ നിന്നും രക്തസ്രാവം, മോണവീക്കം, വയറ്റില്‍ രക്തസ്രാവം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.