കൃത്രിമ രുചികള്‍ നല്‍കുന്ന പദാര്‍ത്ഥങ്ങള്‍ കാന്‍സര്‍ സാധ്യത കൂട്ടുമെന്ന് പഠനം. ജേണല്‍ പ്ലോസ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ന്യൂട്രിനെറ്റ് സാന്റ് പഠനത്തില്‍ 102,865 ഫ്രഞ്ച് ചെറുപ്പക്കാരായ പൗരന്മാരാണ് പങ്കെടുത്തത്. 2009ലാണ് ന്യൂട്രീഷണല്‍ എപ്പിഡെമിയോളജി റിസര്‍ച്ച് ടീമിന്റെ നേതൃത്വത്തില്‍ പഠനം ആരംഭിച്ചത്.
ഇവരുടെ ഭക്ഷണരീതി, നിലവിലെ രോഗം, കഴിക്കുന്ന മരുന്നുകള്‍, ജീവിത രീതി, 24 മണിക്കൂറില്‍ എടുക്കുന്ന മധുരം എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. കൂടാതെ ഇവരുടെ ഫാമിലി ഹിസ്റ്ററി, കാന്‍സര്‍ സാധ്യതകള്‍, ജോലി, പുകവലി, മദ്യപാനം എന്നിവയും കണക്കിലെടുത്തു.