Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പഞ്ചാരയടി’ അധികമാകുന്നുണ്ടോ ? അറിഞ്ഞോളൂ... കിട്ടുന്നത് ഒന്നൊന്നര പണിയായിരിക്കും !

അധികം ‘പഞ്ചാരയടിക്കണ്ട’ കേട്ടോ… ക്യാന്‍സര്‍ സെല്ലുകള്‍ക്ക് വളമാകും

‘പഞ്ചാരയടി’ അധികമാകുന്നുണ്ടോ ? അറിഞ്ഞോളൂ... കിട്ടുന്നത് ഒന്നൊന്നര പണിയായിരിക്കും !
, വ്യാഴം, 7 ഡിസം‌ബര്‍ 2017 (14:54 IST)
പഞ്ചസാര കഴിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തില്‍ അത്രയേറെ പ്രാധാന്യമുള്ള ഒരു വസ്തുവാണ് പഞ്ചസാര എന്ന കാര്യത്തിലും ആര്‍ക്കും സംശയവുമില്ല. രാവിലെ കുടിക്കുന്ന ചായ മുതല്‍ തുടങ്ങും മലയാളിക്ക് പഞ്ചാസാരയോടുള്ള ബന്ധം. മുഖം മിനുക്കാനും പ്രിസര്‍വേറ്റീവ്‌സായിട്ടും പലഹാരങ്ങളിലിടാനും അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ക്ക് നമ്മള്‍ പഞ്ചസാര ഉപയോഗിക്കാറുണ്ട്.
 
എന്നാല്‍ പ്രമേഹമുള്ളവര്‍ക്കല്ലാതെ, വലിയ ഭീകരനാണ് പഞ്ചസാരയെന്ന കാര്യം മറ്റാര്‍ക്കും അറിയില്ല. പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് തീരെ നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പഞ്ചസാര അമിതമാകുന്നത് ക്യാന്‍സര്‍ സെല്ലുകള്‍ വളരാന്‍ കാരണമാകുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ എന്ന മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
webdunia
യീസ്റ്റ് സെല്ലുകളിലാണ് അവര്‍ പഠനം നടത്തിയത്. യീസ്റ്റിന്റെ ഫെര്‍മെന്റേഷന്‍ പ്രക്രിയ നടക്കുമ്പോള്‍ സെല്ലുകള്‍ വളരുകയും വര്‍ധിക്കുകയും ചെയ്യുന്നതായാണ്  അവര്‍ കണ്ടെത്തിയത്‍. സാധാരണ ശരീരകോശങ്ങളില്‍ ഗ്ലൂക്കോസിനെ ഊര്‍ജമായി മാറ്റുന്നതിന് ഓക്‌സിജനാണ് ഉപയോഗിക്കുന്നത്. ഗ്ലൂക്കോസിനെ ഊര്‍ജമായി മാറ്റുന്ന വേളയില്‍ ഫെര്‍മെന്റ് ചെയ്യപ്പെടുന്ന ഷുഗര്‍ ക്യാന്‍സര്‍ സെല്ലിന് ഊര്‍ജം നല്‍കുമെന്നും പഠനത്തില്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിമൂവറിന്റെ ആവശ്യമൊന്നും ഇല്ല... നെയില്‍പോളിഷ് കളയാന്‍ ഈ മാര്‍ഗം തന്നെ ധാരാളം !