Webdunia - Bharat's app for daily news and videos

Install App

ചൂടിനെ നേരിടാൻ തയ്യാറെടുക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !

Webdunia
ചൊവ്വ, 12 ഫെബ്രുവരി 2019 (19:26 IST)
കടുത്ത ചൂട് കാലമാണ് ഇനി വരാനുള്ളത്. ഫെബ്രുവരിയിൽനിന്നും മാർച്ചിലേക്ക് കടക്കുന്നതോടെ വെയിൽ കടുക്കും ചൂട്കൂടും. പിന്നീട് മെയ് മാസം തീരും വരെ ചൂട് തന്നെ. ചൂടിനെ നേരിടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന് ശാരീരികവും മാനസ്സികവുമായ തയ്യാറെടുപ്പ് അത്യാവശ്യമാണ്.
 
ചൂടുകാലം എന്നത് വേനൽക്കാല രോഗങ്ങളുടെകൂടി കാലമാണ്. ത്വക്കുരോഗങ്ങൾ നേത്ര രോഗങ്ങൾ എന്നിവയിൽ തുടങ്ങിചിക്കൻപോക്സ്, അഞ്ചാം പനി, കോളറ വയറുകടി എന്നീ അസുഖങ്ങൾ വരെ വേനൽകാലത്ത് പടർന്നു പിടിക്കാം. ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നത് മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും വഴിവെക്കും. 
 
ചൂടുകാലത്ത് ധാരാളമായി വെള്ളം കുടിക്കണം കാരണം ശരീരത്തിൽ നിന്നും വലിയ അളവിൽ ജലാംശം ചൂടുകാലത്ത് നഷ്ടമാകും. വെള്ളത്തോടൊപ്പം ധാതുലവണങ്ങളും നഷ്ടപ്പെടും.അതിനാൽ ദിവസേന നാരങ്ങ വെള്ളം കുടിക്കുന്നത് ക്ഷീണണമകറ്റുന്നതിനും പോഷകങ്ങൾ ലഭിക്കുന്നതിനും  നല്ലതാണ്.
 
പഴങ്ങളും പച്ചക്കറികളുമാണ് ചൂടുകാലത്ത് ഏറെ കഴിക്കേണ്ടത്. മാംസാഹാരങ്ങൾ കഴിവതും ഒഴിവക്കുക, ഇത് ശരീരത്തിന്റെ താപനില വർധിപ്പിക്കുന്നതിനും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകും. വസ്ത്രങ്ങളിലും ശ്രദ്ധ വേണം, കോട്ടൺ വസ്ത്രങ്ങളാണ് ചൂടുകാലത്ത് ധരിക്കാൻ ഉത്തമം. 
 
തെരുവുകളിൽ മുറിച്ചു വച്ചിട്ടുള്ള പഴങ്ങളു പച്ചക്കറികളും കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ശുദ്ധമല്ലാത്ത ജലവും ഒഴിവാക്കുക. ഇതിലൂടെ മാരകമായ അസുഖങ്ങൾ പടാർന്നു പിടിച്ചേക്കാം. കൊതുകുകൾ വേനൽകാലത്തും മഴക്കാലത്തും ഒരുപോലെ അപകടകാരികളാണ്. ഇത് പ്രത്യേഗം ശ്രദ്ദിക്കേണ്ടതുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പല്ല് തേയ്ക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

അടിവസ്ത്രങ്ങൾ വാങ്ങുമ്പോൾ പലരും ആവർത്തിക്കുന്ന ചില തെറ്റുകൾ

കുളിക്കുമ്പോള്‍ ദേഹത്ത് ഉരയ്ക്കാറുണ്ടോ?

ചായയും കാപ്പിയും ചൂടോടെ കുടിച്ചാൽ ക്യാൻസർ വരുമോ?

തണുപ്പുകാലമായതിനാല്‍ പുറത്തിറങ്ങാന്‍ മടിയാണോ, ആരോഗ്യപ്രശ്‌നങ്ങളുടെ എണ്ണത്തിന് കണക്കുണ്ടാകില്ല!

അടുത്ത ലേഖനം
Show comments