Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ എയ്ഡ്സ് രോഗിയായ പിതാവിന് ജിവപര്യന്തം കഠിനതടവ് വിധിച്ച് കോടതി

മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ എയ്ഡ്സ് രോഗിയായ പിതാവിന് ജിവപര്യന്തം കഠിനതടവ് വിധിച്ച് കോടതി
, ചൊവ്വ, 12 ഫെബ്രുവരി 2019 (16:07 IST)
ആലപ്പുഴ: സ്വന്തം മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ എയ്ഡ്‌സ് രോഗിയായ പിതാവിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള എല്ലാ കാര്യങ്ങളിലും സംരക്ഷണം നൽകണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പ്രത്യേക നിര്‍ദേശം നൽകി.
 
പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. ഐ പി സി 376 (2) എഫ് പ്രകാരം ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, ഐ പി സി 376 (എന്‍) പ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി പ്രതിക്ക് ശിക്ഷയയി വിധിച്ചത്. 
 
പ്രതിക്കും ഭാര്യക്കും എയിഡ്സ് ഉള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. രോഗത്തെ തുടർന്ന് ഭാര്യ മരിച്ചതോടെയാണ് മുബൈയിൽ സ്ഥിരതാമസമായിരുന്ന കുടുംബം സ്വന്തം നാടായ ആലപ്പുഴയിലെത്തുന്നത്. അമ്മ മരിച്ചതോടെ പെൺകുട്ടിയെ പിതാവ് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി വരികയായിരുന്നു.
 
2013ൽ പെൺകുട്ടിക്ക് 19 വയസുള്ളപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വർഷങ്ങളായി അച്ഛന്‍ തന്നെ പീഡനത്തിനിരയാക്കി വരികയാണെന്ന് പെൺകുട്ടി അങ്കൺ‌വാടി വർക്കറോട് തുറന്നുപറയുകയായിരുന്നു. തുടർന്ന് ജില്ലാ കുടുംബശ്രീ മിഷനാണ്  വിവരം പൊലീസിൽ അറിയിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സഭയില്‍ ചര്‍ച്ചയായത് പടക്കം, എഴുന്നേറ്റപ്പോള്‍ വില്ലനായി കേബിള്’‍; സുരേഷ് ഗോപി രക്ഷപ്പെട്ടത് സിനിമാ സ്‌റ്റൈലില്‍