Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വേനല്‍ക്കാലത്ത് ചൂടുകുരു വരില്ല

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വേനല്‍ക്കാലത്ത് ചൂടുകുരു വരില്ല

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 19 മെയ് 2023 (10:59 IST)
വേനല്‍ക്കാലത്ത് ഏറെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് ചൂടുകുരു. ശരീരത്തിന്റെ ചില ഭാഗങ്ങളിലെ വിയര്‍പ്പു ഗ്രന്ഥികള്‍ക്ക് തടസമുണ്ടാകുമ്പോഴാണ് ചൂടു കുരു ഉണ്ടാവുന്നത്. സ്‌കിന്നില്‍ ചെറിയ ചെറിയ കുരുക്കള്‍ വളരുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഇത് പിന്നീട് ശരീരമാസകലം പടരാനും ഏറെ അസ്വസ്ഥത ഉളവാക്കാനും ഇടയാകും.പ്രായഭേദമന്യേ ഏല്ലാവര്‍ക്കും വരുന്ന ചൂടുകുരു പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍
 
അയഞ്ഞ, കട്ടികുറഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.ചൂടുകുരു ഉണ്ടായ സ്ഥലങ്ങളില്‍ ചൊറിയുന്നത് ഒഴിവാക്കുക. ചൊറിയുമ്പോള്‍ അണുക്കള്‍ സ്‌കിന്നിന്റെ അടുത്ത ലെയറിലേക്കും വ്യാപിക്കും. ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ ദിവസം രണ്ടു തവണ ഓട്സ് പൊടിയിട്ട് വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുകയും സ്‌കിന്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം. ഇങ്ങനെയുള്ളപ്പോള്‍ വീര്യം കൂടിയ സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
 
തേങ്ങാപ്പാല്‍ ചൂടുകുരു ഉള്ള ഭാഗത്ത് പുരട്ടി അല്പം കഴിഞ്ഞ് കുളിയ്ക്കാം. തേങ്ങാവെള്ളവും നല്ലതാണ്. ചൂടുകുരു ഉള്ള ഭാഗത്ത് ചന്ദനം പുരട്ടുന്നതും ഇത് കുറയ്ക്കാന്‍ സഹായിക്കും .ചൂടുകുരുവിന് ഫലപ്രദമായ മറ്റൊരു പ്രതിവിധിയാണ് ഓട്ട്‌സ്. അല്‍പ്പം ഓട്‌സ് പൊടിച്ചിട്ട വെള്ളത്തില്‍ കുളിയ്ക്കുന്നത് ചൂടുകുരുവിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ചൂടുകുരു കാണപ്പെടുന്ന സ്ഥലങ്ങളില്‍ ചെറിയ ഐസ് ക്യൂബുകള്‍ കൊണ്ട് ഉരയ്ക്കുക. ഇത് വളരെ ഗുണം ചെയ്യും. ദിവസവും ധാരാളം നാരങ്ങവെള്ളം കുടിക്കുന്നത് ചൂടുകുരു കുറയ്ക്കാന്‍ സഹായിക്കും. ദിവസം മൂന്ന് നാല് ഗ്ലാസ്സ് നാരങ്ങവെള്ളം കുടിച്ചാല്‍ രണ്ടാഴ്ചകൊണ്ട് തന്നെ ഫലം കാണാനാവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ തടയാന്‍ ഈ പാനിയത്തിന് സാധിക്കും