Webdunia - Bharat's app for daily news and videos

Install App

Sweating Remedies: അമിതമായ വിയര്‍പ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? കക്ഷത്ത് അസഹ്യമായ ദുര്‍ഗന്ധം തോന്നുന്നുണ്ടോ?; പരിഹാരമുണ്ട്

അമിതമായ വിയര്‍പ്പ് പ്രശ്‌നമുള്ളവര്‍ നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്

Webdunia
ബുധന്‍, 27 ജൂലൈ 2022 (09:24 IST)
Sweating Remedies: അമിത വിയര്‍പ്പും അസഹ്യമായ ഗന്ധവും നമ്മളില്‍ പലര്‍ക്കും തലവേദനയാണ്. പല വഴികള്‍ പരീക്ഷിച്ചിട്ടും വിയര്‍പ്പ് നാറ്റം കുറയ്ക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ? അസഹ്യമായ വിയര്‍പ്പ് നാറ്റത്തില്‍ നിന്നു മുക്തി നേടാന്‍ ഇതാ ചില പരിഹാരങ്ങള്‍ 
 
അമിതമായ വിയര്‍പ്പ് പ്രശ്‌നമുള്ളവര്‍ നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും ചുരുങ്ങിയത് ഒരു ദിവസം പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. മാനസിക സമ്മര്‍ദം അമിതമായ വിയര്‍പ്പിന് കാരണമായേക്കാം. ടെന്‍ഷനും സമ്മര്‍ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ മാനസികസമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ ശ്രദ്ധിക്കുക. ചൂട് വെള്ളത്തില്‍ അമിതമായി കുളിക്കുന്നതും ശരീരം വിയര്‍ക്കാന്‍ കാരണമാകും. അമിതമായ വിയര്‍പ്പിന്റെ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നൈലോണ്‍, പോളിസ്റ്റര്‍ എന്നിവ ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുകയും കോട്ടണ്‍ തുണികള്‍ ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. 
 
അസഹ്യമായ വിയര്‍പ്പ് നാറ്റമുള്ളവര്‍ മഞ്ഞള്‍ അരച്ച് ദേഹത്ത് പുരട്ടി കുളിക്കുക. ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞള്‍ തേച്ച് കുളി ശീലമാക്കിയാല്‍ അമിതമായ വിയര്‍പ്പ് ഗന്ധം ഫലപ്രദമായി നിയന്ത്രിക്കാം. ഉലുവാപ്പൊടി പുരട്ടി മേലുകഴുകുന്നതും നല്ല കാര്യമാണ്. ചന്ദനം അരച്ച് ശരീരത്തില്‍ പുരട്ടി കുളിക്കുന്നത് വിയര്‍പ്പ് മണം പോവാന്‍ ഏറെ ഫലപ്രദമാണ്. ചെറുനാരങ്ങയും അസഹ്യമായ വിയര്‍പ്പില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും. ചന്ദനത്തില്‍ പനിനീര്‍ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി ഇതില്‍ ചെറുനാരങ്ങാനീര് കൂടി ചേര്‍ത്ത് വിയര്‍ക്കുന്ന ഭാഗങ്ങളില്‍ തേക്കാം. ഉണങ്ങിയതിനു ശേഷം ഇത് കഴുകി കളഞ്ഞാല്‍ മതി. ചെറുനാരങ്ങാ നീര് വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കുന്നത് അമിതമായ വിയര്‍പ്പ് നാറ്റം കുറയ്ക്കും. അമിതമായി വിയര്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ചെറുനാരങ്ങാനീര് പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകികളയുന്നതും നല്ലതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments