നഖങ്ങള്‍ക്ക് ശരിയായ രീതിയിലുള്ള പരിപാലനം നല്‍കിയില്ലെങ്കില്‍ അത് ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കുമെന്നും വിരല്‍ത്തുമ്പില്‍ നിന്നു മൂന്ന് മില്ലീമീറ്ററില്‍ കൂടുതല്‍ നഖത്തിനു നീളമുള്ളവരില്‍ രോഗാണുവാഹികളായ ബാക്ടീരിയകളും യീസ്റ്റും അധികമുണ്ടാകുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത അത്രയും സൂക്ഷ്മങ്ങളായ ഈ ബാക്ടീരിയകളെ അകറ്റാന്‍ ഏറ്റവും കുറഞ്ഞത് 15 സെക്കന്‍ഡെങ്കിലും ഒരാള്‍ കൈകളും നഖവും വൃത്തിയാക്കണമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു.
ആഹാരം കഴിക്കല്‍, പാചകം എന്നിങ്ങനെയുള്ള നിരവധി പ്രവര്‍ത്തനങ്ങളും കൈകള്‍ ചെയ്യുന്നുണ്ട്. നഖത്തിന്റെ അടിവശം അണുക്കള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ പറ്റിയ ഒരിടമായതിനാല്‍ത്തന്നെ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കില്‍ നിരവധി രോഗങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ പറയുന്നു.
അതേസമയം, കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് നഖം നീട്ടി വളര്‍ത്തുന്നതെങ്കില്‍ അവിടെ അണുബാധ ഉണ്ടാകുമെന്നും പറയുന്നു. നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നതിന് പകരം വെട്ടി വൃത്തിയായി സൂക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും ആരോഗ്യവിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നു.