ഹൃദ്രോഗം ഉണ്ടെങ്കില്‍ കാലില്‍ നീര് വരുമോ ?
, ഞായര്‍, 19 നവംബര്‍ 2023 (16:18 IST)
നമ്മുടെ പാദങ്ങളില്‍ നീര് വരുന്നത് പലകാരണങ്ങള്‍ കൊണ്ടാകാം, വീഴ്ചയോ സന്ധികളില്‍ സംഭവിക്കുന്ന മറ്റെന്തെങ്കിലും കൊണ്ടോ ഇങ്ങനെ സംഭവിക്കുക സാധാരണമാണ്. എന്നാല്‍ ഹൃദ്രോഗം മൂലവും ഇങ്ങനെ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കാലില്‍ നീര് വരുന്നത് ചിലപ്പോള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമാവുകയും ചെയ്യാം.
ഹൃദയമാണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത്. എന്നാല്‍ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവ് കുറഞ്ഞുവരുന്ന അവസ്ഥയുണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കാലുകളില്‍ ആവശ്യത്തിന് രക്തം എത്താതെ വരും ഇതിനെ തുടര്‍ന്ന് ദ്രാവകങ്ങള്‍ കാലില്‍ നിറയുന്നത് കാലിലെ നീരിന് കാരണമാകാം അതിനാല്‍ തന്നെ കാലില്‍ നീര് വരുന്നത് ഹൃദ്രോഗത്തിന്റെ ലക്ഷണം കൂടിയാവാം. അതിനാല്‍ തന്നെ അകാരണമായി കാലില്‍ നീര് വരുന്നത് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ വിദഗ്ധനായ ഒരു ഡോക്ടറെ സമീപിച്ച് കാലിലെ നീരിന്റെ കാരണം മനസ്സിലാക്കേണ്ടതാണ്
Follow Webdunia malayalam
അടുത്ത ലേഖനം