Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഉടന്‍ വൈദ്യസഹായം തേടുക

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഉടന്‍ വൈദ്യസഹായം തേടുക
, തിങ്കള്‍, 2 മെയ് 2022 (16:03 IST)
ഭക്ഷണം ഇഷ്ടമല്ലാത്തവരായി നമുക്കിടയില്‍ ആരും ഉണ്ടാകില്ല. സ്വാദിഷ്ടമായ ഭക്ഷണം എത്ര വേണമെങ്കിലും കഴിക്കാന്‍ മടിയില്ലാത്തവരാണ് നാം. എന്നാല്‍ ഇഷ്ടപ്പെട്ട ഭക്ഷണം തന്നെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായാലോ? ഭക്ഷ്യവിഷബാധ ഏറെ ജാഗ്രതയോടെ കാണേണ്ട ആരോഗ്യപ്രശ്‌നമാണ്. പഴകിയ ഭക്ഷണം കഴിക്കുക, ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം കഴിക്കുക, നന്നായി വേവിച്ച് പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുക എന്നിവയൊക്കെയാണ് ഭക്ഷ്യവിഷബാധയ്ക്ക് പ്രധാനമായി കാരണമാകുന്നത്. 
 
ഓക്കാനം, ഛര്‍ദി, വയറിളക്കം, അടിവയറ്റില്‍ അനുഭവപ്പെടുന്ന ദുസ്സഹമായ വേദന, പനി, തലവേദന എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങള്‍. എന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷം ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഭക്ഷണസാധനം കഴിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ ഈ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ ഒരാഴ്ച വരെ നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറച്ചി നന്നായി വേവണം, പകുതി വേവ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും; അത് മരണത്തിലേക്ക് വരെ നയിച്ചേക്കാം !