Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളുടെ വൃക്കയ്ക്ക് തകരാറുണ്ടെങ്കില്‍ അത് മൂത്രത്തില്‍ നിന്ന് മനസിലാക്കാം; ഇക്കാര്യം ശ്രദ്ധിക്കുക

Symptoms of Kidney disorder
, വ്യാഴം, 22 ജൂണ്‍ 2023 (11:23 IST)
വൃക്കസംബന്ധമായ രോഗങ്ങളെ കുറിച്ച് എപ്പോഴും അവബോധം ഉണ്ടായിരിക്കണം. നന്നായി വെള്ളം കുടിക്കാതെ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ അത് വൃക്കരോഗത്തിന്റെ ലക്ഷണം ആകാം. മുതിര്‍ന്ന കുട്ടികളില്‍ കാണുന്ന മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണല്‍, മൂത്രമൊഴിക്കുമ്പോള്‍ സാധാരണമല്ലാത്ത വിധം പതയല്‍, മൂത്രത്തിന്റെ അളവില്‍ കാണുന്ന കുറവും കൂടുതലും എന്നിവയെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണമാകാം.
 
മൂത്രം ഇടയ്ക്കിടെ ഒഴിക്കാന്‍ തോന്നുക, മൂത്രം ഒഴിക്കാതിരുന്നാല്‍ ശരീരത്തിന്റെ പിന്‍വശത്തെ ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടര്‍ച്ചയായ വേദന, മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ മൂത്രം ഒഴിക്കല്‍, മൂത്രനാളിയില്‍ സൂചി കുത്തുന്ന പോലെയുള്ള വേദന എന്നിവ വൃക്കരോഗലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധനകള്‍ നടത്തി വൃക്കരോഗമുണ്ടോ എന്ന് അറിഞ്ഞിരിക്കണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊണ്ണത്തടിയും കുടവയറും കുറയ്ക്കണമെങ്കില്‍ രാത്രി ചോറ് കഴിക്കരുത്; പകരം കഴിക്കാവുന്ന ഭക്ഷണ സാധനങ്ങള്‍ ഇതാ..!