ജിമ്മില്‍ കഠിനമായ വ്യായാമം മൂലം വൃക്ക തകരാറിലാകുന്നവരുടെ എണ്ണം കൂടുന്നു; റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അറിയണം
ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച്, കൗമാരക്കാരന് റാബ്‌ഡോമയോളിസിസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണെന്നാണ്.
കഠിനമായ ശാരീരിക വ്യായാമത്തിന്റെ ഫലമായി വൃക്കയ്ക്ക് പരിക്കേറ്റ കൊല്‍ക്കത്തയില്‍ നിന്നുള്ള 16 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ ഈയടുത്തിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച്, കൗമാരക്കാരന് റാബ്‌ഡോമയോളിസിസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണെന്നാണ്. കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിലൂടെ പേശികളില്‍ പരിക്കുകള്‍ ഏല്‍ക്കുകയും ഇത് പേശി നാരുകളുടെ വിഷ ഘടകങ്ങള്‍ രക്തപ്രവാഹത്തിലും വൃക്കകളിലും പ്രവേശിക്കുന്നതിന് കാരണമാകുന്നു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആ കുട്ടി വീട്ടില്‍ ഒരു മണിക്കൂറിലധികം ഇടവേളയില്ലാതെ ദിവസവും തുടര്‍ച്ചയായി വ്യായാമം ചെയ്തിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പതുക്കെ, അവന് രണ്ട് കാലുകളിലും കടുത്ത വേദനയും ബലഹീനതയും അനുഭവപ്പെടാന്‍ തുടങ്ങി. കടും ചുവപ്പ് നിറത്തിലുള്ള മൂത്രം പുറന്തള്ളാന്‍ തുടങ്ങിയപ്പോള്‍ മാതാപിതാക്കള്‍ പരിഭ്രാന്തരായപ്പോള്‍, അവര്‍ അവനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
റാബ്‌ഡോമയോളിസിസിന്റെ ചില ലക്ഷണങ്ങള്‍ ഇവയാണ്:
പേശികളിലെ വീക്കം
പേശികളിലെ ബലഹീനത
പേശികളിലെ മൃദുത്വവും വേദനയും
തവിട്ട്, ചുവപ്പ് അല്ലെങ്കില്‍ ചായ നിറത്തിലുള്ള ഇരുണ്ട മൂത്രം
നിര്‍ജ്ജലീകരണം
മൂത്രമൊഴിക്കല്‍ കുറയല്‍
ഓക്കാനം
ബോധം നഷ്ടപ്പെടല്‍
റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ നേരിയതോ കഠിനമോ ആകാം, സാധാരണയായി പേശികള്‍ക്ക് പരിക്കേറ്റതിന് ശേഷം ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ ഇത് കാണുന്നു.