Webdunia - Bharat's app for daily news and videos

Install App

മുലയൂട്ടുന്നതിലൂടെ ഈ അസുഖങ്ങളെ ഇല്ലാതാക്കാം

Webdunia
ശനി, 6 ജൂലൈ 2019 (18:20 IST)
ഗര്‍ഭധാരണത്തിന്റെ കാര്യത്തിലും മുലയൂട്ടലിന്റെ കാര്യത്തിലുമെല്ലാം പലർക്കും പല തെറ്റായ ധാരണകളും ഉണ്ട്. മുലയൂട്ടിയാല്‍, അമ്മമാരുടെ സൌന്ദര്യം പോകുമെന്നാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാല്‍, ഈ ധാരണ അങ്ങേയറ്റം തെറ്റാണെന്ന് മാത്രമല്ല മുലയൂട്ടലിലൂടെ അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ ചെറുതല്ല എന്നതുമാണ് സത്യം.
 
മുലയൂട്ടലിലൂടെ അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ നിരവധിയാണ്. അവരുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നുകൂടി ആണത്. പ്രസവത്തെ തുടര്‍ന്ന് ഉണ്ടായ അമിതഭാരം കുറയ്ക്കാന്‍ കഴിയുമെന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. പ്രസവത്തോട് അനുബന്ധിച്ച് അമ്മമാരില്‍ കൂടുന്ന ശരീരഭാരം മുലയൂട്ടലിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍. പ്രസവത്തിനു ശേഷമുള്ള രക്തസ്രാവം പെട്ടെന്ന് നിലയ്ക്കുന്നതിനും മുലയൂട്ടല്‍ കാരണമാകും.
 
സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, പ്രമേഹം, അസ്ഥിതേയല്‍ എന്നിവയുടെ സാധ്യത കുറയ്ക്കാനും മുലയൂട്ടല്‍ സ്ത്രീകളെ സഹായിക്കും. അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികബന്ധം ശക്തമാക്കാനും മുലയൂട്ടല്‍ സഹായിക്കും.
 
കുഞ്ഞ് ഉണ്ടായി ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രം നല്കാന്‍ ശ്രദ്ധിക്കുക. ഈ സമയത്ത് വെള്ളം പോലും നല്കാന്‍ പാടുള്ളതല്ല. എന്നാല്‍, ചില അമ്മമാര്‍ നാലാം മാസം മുതല്‍ കുഞ്ഞിന് ബേബി ഫുഡും പാലുല്‍പ്പന്നങ്ങളും നല്കാറുണ്ട്. എന്നാല്‍, ആറുമാസത്തിനു മുമ്പ് മുലപ്പാല്‍ അല്ലാതെ മറ്റ് ആഹാരം നല്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments