Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ഭക്ഷണം പതിവായി രാവിലെ കഴിച്ചാല്‍ തടി കുറയും

ഈ ഭക്ഷണം പതിവായി രാവിലെ കഴിച്ചാല്‍ തടി കുറയും
, വെള്ളി, 5 ജൂലൈ 2019 (19:53 IST)
തടി കുറയ്‌ക്കണമെന്ന തോന്നല്‍ ഭൂരിഭാഗം പേരിലുമുണ്ട്. ജീവിത ശൈലിയും ഭക്ഷണ ശീലങ്ങളുമാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. ശാരീരിക പ്രശ്‌നങ്ങള്‍ ചിലരില്‍ കാരണമാകും. തടി കുറയ്‌ക്കാനായി ഭക്ഷണം കഴിക്കാതിരിക്കുന്ന ശീലം പലരിലുമുണ്ട്.

പട്ടിണി കിടന്ന് ഭാരം കുറയ്‌ക്കാന്‍ കഴിയില്ല എന്നതാണ് സത്യം. അങ്ങനെ സംഭവിച്ചാല്‍ അവര്‍ രോഗികളായി തീരുകയും ചെയ്‌തിരിക്കും. ശരീരഭാരം കുറയ്‌ക്കാന്‍ ഏറ്റവും ആവശ്യം ചിട്ടയായ ഒരു ഡയറ്റാണ്.

കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ ഭാരം കുറയ്‌ക്കാന്‍ കഴിയൂ. ഇതിനിടെ സ്‌നാക്‍സ് കഴിക്കുന്ന ശീലം ഒഴിവാക്കണം. രാവിലെ കഴിച്ചാല്‍ വയര്‍ നിറഞ്ഞ അനുഭവം തോന്നുകയും കൂടുതല്‍ നേരം വിശപ്പ് തോന്നാതിരിക്കുകയും ചെയ്യുന്ന ഭക്ഷണമാണ് ഉത്തമം.

കൂണ്‍ അല്ലെങ്കില്‍ മഷ്‌റൂം ആണ് ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ കഴിക്കേണ്ടത്. വയര്‍ നിറഞ്ഞ് കിടക്കുകയും ഒപ്പം വിശപ്പ് മാറി നില്‍ക്കുകയും ചെയ്യും. മഷ്‌റൂമില്‍ ധാരാളം ഫൈബര്‍ അഥവാ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് വയറ് നിറയാന്‍ സഹായിക്കുന്നത്.

ധാരാളം ഗുണങ്ങളുളള ഭക്ഷണമാണ് കൂണ്‍. മഷ്‌റൂമില്‍ കാണപ്പെടുന്ന ശക്തിയേറിയ സെലേനിയം എന്ന ആന്‍റി ഓക്‌സിഡന്‍റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിളര്‍ച്ച തടയുന്നതില്‍ അയണിന് നല്ല പങ്കുണ്ട്. മഷ്‌റൂമില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഷ്റൂം കഴിക്കുന്നത് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലവേദന മാറ്റാന്‍ ഇതാ ഒരു എളുപ്പവഴി!