Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യമുള്ള കുഞ്ഞ് പിറക്കണം എങ്കിൽ പുരുഷൻ ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കണം !

ആരോഗ്യമുള്ള കുഞ്ഞ് പിറക്കണം എങ്കിൽ പുരുഷൻ ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കണം !
, വെള്ളി, 8 നവം‌ബര്‍ 2019 (21:04 IST)
ആരോഗ്യവും സൗന്ദര്യവും ബുദ്ധിയും ശക്തിയും എല്ലാം ഒത്തിണങ്ങിയുള്ള ഒരു കുഞ്ഞിനായാണ് എല്ലാവരും സ്വപ്‌നം കാണുന്നത്. എന്നാൽ ഇതിന് ശ്രദ്ധിക്കേണ്ടത് സ്‌ത്രീയാണോ പുരുഷനാണോ? ആരോഗ്യമുള്ള കുഞ്ഞു പിറക്കണം എങ്കിൽ രണ്ടുപേരും ശ്രദ്ധിക്കണം.
 
പൊതുവേ നല്ല കുഞ്ഞിനായി അമ്മ കൂടുതല്‍ കരുതലുകളും മുന്നൊരുക്കങ്ങളും നടത്തണമൈന്നാണ് പലരും പറയുക. എന്നാല്‍ ഇത് ഇതു അച്ഛന്റെ കാര്യത്തിലും ബാധകമാണ്. ആരോഗ്യമുള്ള കുഞ്ഞിനായി, ബുദ്ധിയുള്ള കുഞ്ഞിനായി ഗര്‍ഭധാരണം നടക്കുന്നതിൽ പുരുഷന്റെ ബീജാരോഗ്യവും ഏറെ പ്രധാനമാണ്. ബീജത്തിന്റെ എണ്ണത്തിനൊപ്പം ആരോഗ്യവും പ്രധാനമാണ്.
 
ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് അവരും കാരണമാകുന്നത്. പുരുഷന്റെ ആരോഗ്യത്തിനും ബീജത്തിന്റെ ഗുണം വർധിപ്പിക്കുന്നതിനും ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. മത്തങ്ങയുടെ കുരു, കക്കയിറച്ചി തുടങ്ങിയവയും പുരുഷന് ഗുണം നല്‍കുന്നവയാണ്. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ അച്ഛന്‍ കഴിയ്ക്കുന്നത് കുഞ്ഞിനു രോഗപ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കും. ബന്ധപ്പെടുന്നതിനു മുന്‍പ് പുരുഷന്മാര്‍ ഇത് കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊക്കമില്ലായ്മ ഒരു പ്രശ്നമാണോ? എങ്കിൽ ഉയരം വെയ്ക്കാൻ ഇതാ ചില മാർഗങ്ങൾ