Select Your Language

Notifications

webdunia
webdunia
webdunia
webdunia

World Sleep Day 2023: ഉറങ്ങി ആഘോഷിക്കൂ..! ലോക ഉറക്ക ദിനത്തില്‍ ഈ കമ്പനിയിലെ ജീവനക്കാര്‍ക്ക് ഹോളി ഡേ

മാര്‍ച്ച് മാസത്തിലെ മൂന്നാം വെള്ളിയാണ് ലോക ഉറക്കദിനമായി ആചരിക്കുന്നത്

World Sleep Day 2023: ഉറങ്ങി ആഘോഷിക്കൂ..! ലോക ഉറക്ക ദിനത്തില്‍ ഈ കമ്പനിയിലെ ജീവനക്കാര്‍ക്ക് ഹോളി ഡേ
, വെള്ളി, 17 മാര്‍ച്ച് 2023 (09:28 IST)
World Sleep Day 2023: ലോക ഉറക്കദിനത്തില്‍ ഹോളി ഡേ പ്രഖ്യാപിച്ച് ഒരു ഇന്ത്യന്‍ കമ്പനി. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേക്ക്ഫിറ്റ് (Wakefit) എന്ന കമ്പനിയാണ് 2023 ലെ ലോക ഉറക്കദിനമായ മാര്‍ച്ച് 17 വെള്ളിയാഴ്ച ഹോളി ഡേ അനുവദിച്ചിരിക്കുന്നത്. ' ഞങ്ങള്‍ ഉറക്ക ദിനത്തെ ആഘോഷമായി കാണുന്നു, പ്രത്യേകിച്ച് അതൊരു വെള്ളിയാഴ്ച കൂടി ആയതിനാല്‍' കമ്പനി ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പറയുന്നു. ജീവനക്കാര്‍ക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് 30 മിനിറ്റ് വിശ്രമിക്കാന്‍ അനുവദിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം വേക്ക്ഫിറ്റ് കോ-ഫൗണ്ടര്‍ ചൈതന്യ രാമലിംഗ ഗൗഡ പുറപ്പെടുവിച്ച സര്‍ക്കുലറും ഏറെ ചര്‍ച്ചയായിരുന്നു. 
 
മാര്‍ച്ച് മാസത്തിലെ മൂന്നാം വെള്ളിയാണ് ലോക ഉറക്കദിനമായി ആചരിക്കുന്നത്. നല്ല ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കാനും ഉറക്കസംബന്ധമായ കാര്യങ്ങളില്‍ ബോധവാന്‍മാരാകാനുമാണ് ഈ ദിവസം പ്രയോജനപ്പെടുത്തേണ്ടത്. 2008 ലാണ് വേള്‍ഡ് സ്ലീപ്പ് ഡേ കമ്മിറ്റി ഇങ്ങനെയൊരു ദിവസം ആചരിക്കാന്‍ മേല്‍ക്കൈ എടുത്തത്. 'നല്ല ആരോഗ്യത്തിന് ഉറക്കം അത്യാവശ്യം' എന്നതാണ് ഈ വര്‍ഷത്തെ ലോക ഉറക്ക ദിനത്തിന്റെ ആപ്തവാക്യം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Sleep Day 2023: ഇന്ന് ലോക ഉറക്ക ദിനം, അറിയാം പ്രത്യേകതകള്‍