Webdunia - Bharat's app for daily news and videos

Install App

ഇവ ശീലമാക്കിയാൽ ശരീരത്തിന് എപ്പോഴും സുഗന്ധം !

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2020 (15:50 IST)
ശരീര സുഗന്ധം നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. ചന്ദനം പൂശിയ മെയ്യഴകിനെപ്പറ്റി എത്രയോ കവികൾ വാഴ്ത്തി പാടിയിരിക്കുന്നു. അപ്പോൾ സൗന്ദര്യം എന്നത് കാഴ്ചക്കുമപ്പുറം സുഗന്ധം കൂടി ചേരുമ്പോഴേ പൂർണ്ണമാകൂ. പറഞ്ഞു വരുന്നത് വിയർപ്പ് നാറ്റത്തെക്കുറിച്ചാണ്. വിയർപ്പിന്റെ ദുർഗന്ധം മൂലം നിങ്ങളുടെ സമീപത്ത് ഒരാൾക്ക് നിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ കാഴ്ചയിലെ സൗന്ദര്യംകൊണ്ടെന്ത് കാര്യം. 
 
ശരീരത്തിന് സുഗന്ധം നൽകാൻ പലതരം പെർഫ്യൂമുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ, ഇതുകൊണ്ട് ഏറിയാൽ കുറച്ച് മണിക്കൂറുകൾ മാത്രമേ സുഗന്ധം നിലനി‌ൽക്കുകയുള്ളു. നല്ല ശരീര സുഗന്ധത്തിന് വേണ്ടത് പെർഫ്യൂമുകളോ സെന്റുകളോ അല്ല, നല്ല കുറച്ച് ശീലങ്ങളാണ്. ആ നല്ല ശീലങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം. ശരീര സുഗന്ധത്തിനായി ചെയ്യേണ്ട ഏറ്റവും സുപ്രധാനമായ കാര്യം ശരീരത്തിന്റെ വൃത്തി തന്നെയാണ്. 
 
കയ്യിടുക്കുകൾ ഏപ്പോഴും ശുദ്ധമായ വെള്ളമോ ആന്റി ബാക്റ്റീരിയൽ സോപ്പ്, ഡിയോഡറന്റ് സോപ്പ് എന്നിവയോ ഉപയോഗിച്ചു കഴുകണം. ആര്യവേപ്പിലയും ശരീര സുഗന്ധം നൽകുന്നതിന് വളരെ നല്ലതാണ്. ആര്യവേപ്പിലയുടെ നീര് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുളിക്കുന്നതും വേപ്പിലയുടെ നീര് ചേർത്ത വെള്ളത്തിൽ ഒരു ടവ്വൽ മുക്കി കയ്യിടുക്കുകളിൽ പുരട്ടുന്നതും നല്ലതാണ്. 
 
ശരീരത്തിലെ ദുർഗന്ധത്തെ സ്വാഭാവികമായി ഇല്ലാതാക്കുന്ന ഒരുത്തമ ഔഷധമാണ് തേൻ. കുളികഴിഞ ശേഷം ഇളം ചൂടുവെള്ളത്തിൽ തേൻ കലർത്തി ഇത് ദേഹത്ത് പുരട്ടുന്നത് ശരീര സുഗന്ധം വർധിപ്പിക്കൻ സഹായിക്കും. നാരങ്ങയും ഇത്തരത്തിൽ സ്വാഭാവികമായ മറ്റൊരൗഷധമാണ്. വിയർപ്പിനെ നിയന്ത്രിക്കുന്നതിനോടൊപ്പം കക്ഷത്തിലെ ഇരുണ്ട നിറം നീക്കം ചെയ്യാനും നാരങ്ങ സഹായകമാണ്. കോട്ടൻ വസ്ത്രങ്ങൽ ഉപയോഗിക്കുന്നതും ഒരു പരിധിവരെ വിയർപ്പിന്റെ പ്രശ്നങ്ങൽ ഇല്ലാതാക്കാൻ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments