മുഖത്തെ എണ്ണമയം പോകാൻ ചില ടിപ്സ്

Webdunia
വെള്ളി, 3 മെയ് 2019 (18:51 IST)
സൗന്ദര്യത്തിന്റെ കാര്യത്തിൽ എല്ലാവരും ശ്രദ്ധാലുവാണ്. അതുകൊണ്ട് തന്നെ പലർക്കും എണ്ണമയമുള്ള ചർമം ഇഷ്ടമല്ല. എണ്ണമയം അല്ലെങ്കിൽ ഓയിലി ഫെയ്‌സ് ആരും തന്നെ ഇഷ്‌ടപ്പെടുന്നില്ല. സൗന്ദര്യം സംരക്ഷിക്കാൻ പാടുപെടുന്നവർക്ക് എണ്ണമയമുള്ള ചർമ്മം വില്ലനാണ്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്‌നം പരിഹരിക്കാൻ മാർഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.  
 
നാം കഴിക്കുന്ന ഭക്ഷണം അനുസരിച്ച് എണ്ണയുടെ ഉൽപ്പാദനം കൂടും അതുകൊണ്ടുതന്നെ വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. വിറ്റാമിൻ എ അടങ്ങിയ ആഹാരം ധാരാളമായി കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്‌ക്കാൻ സഹായിക്കും. എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുന്നതും മദ്യപാനം കുറയ്‌ക്കുന്നതും സഹായകരമാകും.
 
നല്ല ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് എണ്ണമയമുള്ള ചർമ്മക്കാർക്ക് നല്ലതാണ്. ഒന്നിൽ കൂടുതൽ തവണ മുഖം കഴുകുന്നത് അത്യുത്തമമാണ്. രാവിലെയും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനും മുമ്പ് ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് അമിതമായ ഓയിൽ ഉല്പാദം തടയാൻ സഹായിക്കും. 
 
പഴങ്ങൾ അരച്ച് മുഖത്ത് പുരട്ടുന്നതും ഉത്തമമാണ്. ഓറഞ്ച്, ആപ്പിൾ തുടങ്ങിയ പഴങ്ങാൾ അരച്ച് മുഖത്ത് പുരട്ടാൻ ശ്രമിക്കുക. എണ്ണമയം കുറയ്‌ക്കാൻ ഇത് അത്യുത്തമമാണ്.
 
ഫേഷ്യല്‍ ചെയ്യുന്നതിന് പകരം പ്രകൃതിദത്തമായ കളിമണ്ണുകൊണ്ടുള്ള ഫേഷ്യല്‍ മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത്തരം മാസ്‌കുകള്‍ മുഖത്തെ എണ്ണമയം കുറയ്ക്കുന്നതിനും അഴുക്കുകള്‍ കളയാനും അത്യുത്തമമാണ്. എണ്ണമയമുള്ള തൊലിയില്ലാതാകാന്‍ ഇതു ആഴ്ചയില്‍ ഒരിക്കലെങ്കിലും പരീക്ഷിച്ച് നോക്കൂ, തീർച്ചയായും ഫലം കാണും.
 
കറ്റാർ വാഴ മുഖത്ത് തേക്കുന്നത് വളരെ നല്ലതാണ്. ഇതിന് മുഖത്തെ എണ്ണമയം വലിച്ചെടുക്കാനുള്ള കഴിവുണ്ട്. കൂടാതെ ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.
 
മിസെല്ലർ ലായനി ശുദ്ധമായ വെള്ളത്തിൽ ചേർത്ത് മുഖം കഴുകുന്നത് മുഖത്തെ മൃദുത്വം വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ മുഖത്തിട്ട മെയ്‌ക്കപ്പ് ഈ ലായനി ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്. എണ്ണമയം എളുപ്പത്തിൽ കളയാനുമാകും.
 
നാരങ്ങാ നീര് പുരട്ടുന്നതും നല്ലതാണ്. നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കുന്ന ഒന്നാണിത്. നാരങ്ങാ നീരും ഇത്തരത്തില്‍ എണ്ണമയമുള്ള ചര്‍മ്മത്തെ വൃത്തിയാക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments