Publish Date: Fri, 03 May 2019 (18:27 IST)
Updated Date: Fri, 03 May 2019 (18:28 IST)
സംസ്ഥാന ഖാദി ബോര്‍ഡിനോട് അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടീസിനെതിരെ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സന്‍ ശോഭന ജോര്‍ജ്. നാടിനോട് ഉത്തരവാദിത്വം കാണിക്കേണ്ട ആളാണ് അദ്ദേഹമെന്നത് മറക്കണ്ടെന്ന് ശോഭന.
മോഹന്‍ലാല്‍ നടന്‍ മാത്രമല്ലെന്നും കേണലും പത്മഭൂഷന്‍ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്വമുണ്ടെന്നും ശോഭന ജോര്‍ജ് പറഞ്ഞു. നിരവധി പാവപ്പെട്ട സ്ത്രീകളുടെ ഉപജീവനമാര്‍ഗം കൂടിയായ ഖാദിയെ പ്രോത്സാഹിപ്പിക്കുകയാണ് മോഹന്‍ലാല്‍ ചെയ്യേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം അയച്ച വക്കീല്‍ നോട്ടീസിന് നിയമോപദേശം കിട്ടിയ ശേഷം മറുപടി നല്‍കുമെന്ന് ശോഭന അറിയിച്ചു.