Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദഹനപ്രശ്നങ്ങൾ ഉണ്ടോ ? ഭക്ഷണം പാകംചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി !

ദഹനപ്രശ്നങ്ങൾ ഉണ്ടോ ? ഭക്ഷണം പാകംചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി !
, ഞായര്‍, 22 നവം‌ബര്‍ 2020 (17:20 IST)
ദഹന പ്രശ്നങ്ങളെ പലപ്പോഴും ആളുകൾ വളരെ നിസാരമായി മാത്രമേ കാണാറുള്ളു. എന്നാൽ അങ്ങനെ തള്ളിക്കളയേണ്ട ഒരു കാര്യമല്ല ദഹന സംബന്ധമായ പ്രശ്നങ്ങൾ. ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല ആരോഗ്യത്തെ തന്നെ ഇത് സാരമായി ബാധിക്കും. ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദഹന പ്രശ്നങ്ങളെ ഒഴിവാക്കാം.
 
ഭക്ഷണം പാകം ചെയ്യുമ്പോഴാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. കടുക്പൊട്ടിച്ച ശേഷം ഭക്ഷണങ്ങൾ പാകം ചെയ്യുന്നത്. ഗ്യാസ്ട്രബിളിനെയും ദഹന സംബന്ധമായ പ്രശനങ്ങളെയും ചെറുക്കും. പഴകിയ എണ്ണ എല്ലാ അടുക്കളകളിലെയും വില്ലനാണ്. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് മാത്രമല്ല ക്യാൻസറിന് വരെ കാരണമാകും.  അതിനാൽ ഇത് പൂർണമായും ഒഴിവാക്കുക.
 
നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ദഹനം നൽകും. പച്ചക്കറികളിലും പഴവർഗങ്ങളിലും ധരാളാളം ഫൈബർ അടങ്ങിയിട്ടുണ്ട്. പൊറോട്ട കഴിക്കുന്നത് കുറക്കുക. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളോടൊപ്പം മാത്രമേ പൊറോട്ട കഴിക്കാവു. ബേക്കറി പലഹാരങ്ങളും കുറക്കണം. ഇവ ദഹനം മന്ദഗതിയിലാക്കും. മദ്യവും മാസവും ഒരുമിച്ച് കഴിക്കുന്നതും ഗുരുതര ദഹന പ്രശ്നങ്ങൾക്ക് ഇടയാക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏപ്രില്‍ മുതല്‍ ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ എത്തിക്കാന്‍ സാധിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്