ക്ഷീണത്തോട് നോ പറയാം, ശ്രദ്ധിയ്ക്കേണ്ടത് ഇക്കാര്യങ്ങൾ !

Webdunia
ശനി, 9 ജനുവരി 2021 (21:22 IST)
ക്ഷീണത്തെ എങ്ങനെ മറികടക്കാം ? പലരുടെയും ദിവസം ആരംഭിക്കുന്നതുതന്നെ മനസിൽ ഈ ചോദ്യം ചോദിച്ചുകൊണ്ടാകാം ജോലികൊണ്ടും സമ്മർദ്ദം കൊണ്ടുമെല്ലാം ക്ഷീണം വരാം, എന്നാൽ ഈ ക്ഷിണത്തെയും അതിൽ നിന്നുമുണ്ടാകുന്ന മടുപ്പിനെയും മറികടക്കാൻ ചില പുതിയ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാകുന്നതിലൂടെ സാധിക്കും. ഇതിൽ ഏറ്റവും പ്രധാനമാണ് വ്യായാമം. ജിമ്മിൽ പോകണം എന്നൊന്നുമില്ല. ദിവസവം അൽ‌‌പനേരം നടക്കുക, അല്ലെങ്കിൽ സൈക്ലിംഗ് ചെയ്യുക. ഇത് നമ്മുടെ മാനസികമായ ആരോഗ്യവും മെച്ചപ്പെടുത്തും. ഇതുവഴി ശരീരത്തിലെ ഊർജ്ജത്തിന്റെ അളവ് ക്രമേണ വർധിപ്പിക്കാനും സാധിക്കും.
 
ശരീരത്തിൽ ഊർജ്ജം നിലനിർത്താൻ ധരാളമായി വെള്ളം കുടിക്കേണ്ടതുണ്ട്. നിർജലീകരണം ഉണ്ടാവാതെ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ദിവസം 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. അന്തരീക്ഷ താപനിലക്കനുസരിച്ച് വെളത്തിന്റെ അളവ് ക്രമീകരിക്കാൻ ശ്രദ്ധിക്കണം. ആഹാര കാര്യത്തിലാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. പരമാവധി ജങ്ക് ഫുഡുകളോട് ആകലം പാലിക്കുക. കൃത്യമായ അളവിൽ കൃത്യ സമയങ്ങളിൽ ആഹാരം കഴിക്കുക എന്നതും പ്രധാനമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് അമിതമായ ക്ഷീണത്തിന് കാരണമാകും. പ്രഭാതത്തിലാണ് ഭക്ഷണം കൂടുതൽ കഴിക്കേണ്ടത്, രാത്രിയിൽ കുറച്ച് ഭക്ഷണം മാത്രം കഴിയ്ക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച മാന്തിയാല്‍ നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments