Publish Date: Sun, 07 Feb 2021 (17:17 IST)
Updated Date: Sun, 07 Feb 2021 (17:18 IST)
പുകവലി അപകടകരമായ ശീലമാണ് എന്ന് അറിയാത്തവരല്ല. പുകവലിക്കുന്ന ആരും. നിർത്തണം എന്ന് ആഗ്രഹമുണ്ടായിട്ടും നിർത്താൻ സാധിക്കാത്തവരാണ് അധികം ആളുകളും. എന്നാൽ ജിവിതക്രമത്തിൽ ചില കാര്യങ്ങളിൽ ഒന്ന് ശ്രദ്ധിച്ചാൽ പുകവലി നിർത്താൻ സാധിയ്ക്കും. പുകവലി നിർത്താൻ സ്വയം പൂർണമായും തയ്യാറാവുന്ന വ്യക്തികൾക്ക് .മാത്രമേ വിജയം കാണാൻ സാധിക്കു. പുക വലിക്കാൻ തോന്നുന്ന സാഹചര്യങ്ങളിൽ നിന്നും പരമാവധി അകന്നു നിൽക്കുക എന്നതാണ് പ്രധാനം. ജോലിയിലോ, വായനയിലോ, ശാരീരിക വ്യായാമം നൽകുന്ന കളികളിലോ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് എപ്പോഴും സജ്ജീവമായിരിക്കാൻ ശ്രമിക്കുക. ഇത് എപ്പോഴും ഫ്രഷായ ചിന്തകൾ നൽകും.
കാപ്പി ഉപേക്ഷിക്കുന്നതാണ് നല്ലത്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കും എന്നതിനാലാണ് ഇത്. ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഈ രീതികൾ ദിനവും തുടർന്നാൽ ശാരീരികമായി ചില അസ്വസ്ഥതകൾ നേരിടും. നിക്കോട്ടിൻ ശരീരത്തിൽ നിന്നും പിൻവലിയുന്നതിന്റെ ലക്ഷണമാണിത്. ഈ ഘട്ടത്തിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. പുകവലിക്കാൻ ഈ സമയത്ത് അമിതമായ ആസക്തി തോന്നും. അതിനാൽ ഈ സമയം സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സഹായം തേടണം. ദേഷ്യം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ദാഹം, തലവേദന, ഉറക്കമില്ലായ്മ, വിറയല്‍, ചുമ വിഷാദം എന്നീ പ്രശ്നങ്ങൾ ഈ സമയത്ത് പിടി മുറുക്കാം. അപ്പോൾ ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളുകയാണ് എന്ന് മനസിലാക്കണം. ഈ ഘട്ടം പൂർത്തിയാക്കിയാൽ പുകവലിയോടുള്ള വലിയ ആസക്തി ഇല്ലാതാകും.