Webdunia - Bharat's app for daily news and videos

Install App

മൂത്രത്തിനു കടും മഞ്ഞ നിറം, മൂത്രമൊഴിക്കുമ്പോള്‍ തറച്ചിലും വേദനയും; ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്

നിങ്ങളുടെ വെള്ളം കുടിയുടെ അളവ് കുറയുമ്പോഴാണ് മൂത്രത്തിന്റെ നിറം മഞ്ഞയാകുന്നത്

Webdunia
വെള്ളി, 5 മെയ് 2023 (09:56 IST)
മൂത്രത്തിന്റെ നിറം നമ്മുടെ ആരോഗ്യാവസ്ഥയെ അടയാളപ്പെടുത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൂത്രത്തിന് ഏതെങ്കിലും തരത്തില്‍ നിറവ്യത്യാസം കണ്ടാല്‍ പരിശോധന നടത്തണമെന്ന് പറയുന്നത് അതുകൊണ്ടാണ്. മൂത്രത്തിന് മഞ്ഞ നിറം കാണുന്നത് സര്‍വ സാധാരണമാണ്. അതിനൊരു കാരണവുമുണ്ട്. 
 
നിങ്ങളുടെ വെള്ളം കുടിയുടെ അളവ് കുറയുമ്പോഴാണ് മൂത്രത്തിന്റെ നിറം മഞ്ഞയാകുന്നത്. നിങ്ങള്‍ എത്ര വെള്ളം കുടിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ മൂത്രത്തിന്റെ നിറവും. ദ്രാവകങ്ങള്‍ മൂത്രത്തിലെ മഞ്ഞ പിഗ്മെന്റുകളെ നേര്‍പ്പിക്കുന്നു. അതിനാല്‍ നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിക്കുന്തോറും മൂത്രം കൂടുതല്‍ വ്യക്തമാകും. നിങ്ങള്‍ കുറച്ച് കുടിക്കുമ്പോള്‍, മഞ്ഞ നിറം ശക്തമാകും. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നത് മൂത്രത്തിന്റെ നിറം കടുംമഞ്ഞയാക്കുക മാത്രമല്ല ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. 
 
മൂത്രത്തിലൂടെ രക്തം വരുന്നതും രോഗലക്ഷണമാണ്. മൂത്രനാളിയില്‍ അണുബാധയുള്ളവര്‍ക്കും വൃക്കയില്‍ കല്ലുകളുള്ളവര്‍ക്കും മൂത്രത്തിലൂടെ രക്തം വരും. അതിനൊപ്പം വേദനയും തോന്നും. വേദനയില്ലാത്ത രക്തസ്രാവം ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ പ്രശ്നത്തിന്റെ അടയാളമായിരിക്കാം.

മൂത്രത്തിന് കടുംമഞ്ഞനിറം വരിക, മൂത്രമൊഴിക്കുമ്പോള്‍ മൂത്രനാളിയില്‍ തറച്ചിലും വേദനയും എന്നിവയെല്ലാം മൂത്രത്തില്‍ പഴുപ്പിന്റെ ലക്ഷണങ്ങള്‍ ആയിരിക്കാം. വെള്ളം കുടി കുറയുമ്പോഴാണ് മൂത്രനാളിയില്‍ പെട്ടന്ന് പഴുപ്പ് വരുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

നിങ്ങളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ഈ അഞ്ചുശീലങ്ങള്‍ വളര്‍ത്തിയെടുക്കു

രോഗം വരാതിരിക്കണമെങ്കില്‍ ഈ ജീവികളെ അടുപ്പിക്കരുത്!

രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത്

അടുത്ത ലേഖനം
Show comments