Webdunia - Bharat's app for daily news and videos

Install App

നല്ലതല്ല ഈ ഉപ്പു തീറ്റ

Webdunia
ഞായര്‍, 29 ഏപ്രില്‍ 2018 (12:41 IST)
ഉപ്പില്ലാതെ ഒന്നുമില്ല എന്നു പറയാറുണ്ട് നമ്മുടെ സദ്യകളിൽ പോലും ആദ്യം വിളമ്പുക ഉപ്പാണ്. മധുര പലഹാരങ്ങലിൽ പോലും മധുരത്തിന്റെ അളവ് ക്രമീകരിക്കുനതിനായി അല്പം ഉപ്പ് ചേർക്കാറുണ്ട്. അങ്ങനെ ആകെ മൊത്തത്തിൽ ഉപ്പുമയമാണ് നമ്മുടെ ആഹരം എന്നുപറഞ്ഞാൽ അത് തെറ്റല്ല. 
 
ഉപ്പ് ആരോഗ്യത്തിന് ഗുണകരം തന്നെയാണ് പക്ഷെ അതിനു ഒരു അളവുണ്ട്. അമിതമായാൽ അമൃതും വിഷം എന്ന ചൊല്ലിന്റെ പിന്നിലെ പൊരുൾ ഉപ്പിന്റെ കാര്യത്തിൽ നാം മറക്കുന്നു എന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടികാട്ടുന്നത്. 
 
ഇന്ത്യക്കാരുടെ ഉപ്പു തീറ്റ തന്നെയാണ് കാരണം. ഇന്ത്യയിൽ ഉപ്പിന്റെ ഉപഭോഗം നാൾക്കുനാൾ വർധിച്ചു വരുന്നതായാണ് പഠനങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. അളവിൽ കൂടുതൽ ഉപ്പാണ് ഇന്ത്യക്കാർ കഴിക്കുന്നത് എന്ന്‌ സാരം. ഇത് അത്യന്തം ദോഷകരമാണ് എന്നത് മനസ്സിലാക്കാതെയാണ് ഈ ഉപ്പു തീറ്റ. 
 
പ്രത്യേഗിച്ച് അയഡിനൈസ്ഡ് ഉപ്പിന്റെ അമിത ഉപയോഗം വലിയ പ്രത്യഘാതങ്ങൽ സൃഷ്ടിക്കും. എന്നാണ് പഠനങ്ങൽ ചൂണ്ടിക്കാട്ടുന്നത്. ഇത് വഴി ഉയർന്ന അളവിൽ അയഡിൻ ഉള്ളിൽ ചെല്ലാൻ കാരണമാകും. അമിതമായ ഉപ്പിന്റെ ഉപയോഗം ഉയർന്ന രക്തസമ്മർദ്ധത്തിന് കാരണമാകും  ഹൃദയാരോഗ്യത്തെ ഇത്  സാരമായി ബാധിക്കും എന്ന് പ്രത്യേഗം പറയേണ്ടതില്ലല്ലൊ.
 
അമിതമായ ഉപ്പിന്റെ ഉപയോഗമാണ് ആമാശയത്തിലെ ക്യാൻസറിനുള്ള പ്രധാന കാരണം എന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയി ഉപ്പിന്റെ ഉപഭോകം കൂടുന്നതായി നേരത്തെ ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു.  
 
നമ്മൾ കഴിക്കുന്ന മിക്ക ആഹാര സാധനങ്ങളിലും ഉപ്പ് ചേരുവയാകുന്നതിനലാണ് ഉപ്പിന്റെ ഉപഭോഗം വർധിക്കുന്നത്. സംസ്കരിച്ച ഉപ്പിനു പകരം കല്ലുപ്പ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത് എന്നും പഠനങ്ങൽ ചൂണ്ടിക്കാട്ടുന്നു.  

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

World Asthma Day 2024: ജലദോഷം മൂലമുള്ള ചെറിയ ശ്വാസംമുട്ടലിന് ഈ നാട്ടുവൈദ്യം പരീക്ഷിക്കാം

രൂക്ഷമായാല്‍ മരണം ഉറപ്പ്, പനിയെ നിസാരമായി കാണരുത്; വേണം മഞ്ഞപ്പിത്ത ജാഗ്രത

രാത്രിയിലെ ഈ ശീലം ദാമ്പത്യം തകര്‍ക്കും !

സൂര്യപ്രകാശം അത്യാവശ്യമാണ്, അമിതമാകാനും പാടില്ല!

Covishield Vaccine: നിങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരാണോ? ഒരു പേടിയും വേണ്ട, ശാസ്ത്രത്തിനൊപ്പം ഉറച്ചുനില്‍ക്കൂ

അടുത്ത ലേഖനം
Show comments