Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊണ്ടയില്‍ അസ്വസ്ഥത, ചുമ, ശരീര തളര്‍ച്ച; ഇപ്പോഴത്തെ പനിയുടെ ലക്ഷണങ്ങള്‍, സ്വയം ചികിത്സ വേണ്ട

തൊണ്ടയില്‍ അസ്വസ്ഥത, ചുമ, ശരീര തളര്‍ച്ച; ഇപ്പോഴത്തെ പനിയുടെ ലക്ഷണങ്ങള്‍, സ്വയം ചികിത്സ വേണ്ട
, ബുധന്‍, 15 മാര്‍ച്ച് 2023 (09:13 IST)
H3N2 ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യത്ത് വര്‍ധിക്കുകയാണ്. അതിവേഗമാണ് വൈറസ് വ്യാപിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് ഈ പനി നീണ്ടുനില്‍ക്കുന്നത്. തുടര്‍ന്ന് കഫക്കെട്ടും ജലദോഷവും മൂന്ന് ആഴ്ചയോളം നീണ്ടുനിന്നേക്കാം. സാധാരണ പനിയേക്കാള്‍ ആശുപത്രിയില്‍ ചികിത്സ ആവശ്യമായ പനിയാണ് H3N2. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി, രക്തസമ്മര്‍ദ്ദം കുറയല്‍, ചുണ്ട് ചുവക്കല്‍ തുടങ്ങിയ ലക്ഷണങ്ങളെല്ലാം ഈ പനിക്കുണ്ട്. 
 
തൊണ്ടയില്‍ അസ്വസ്ഥത, ചുമ, കഫക്കെട്ട്, ശരീര ക്ഷീണം തുടങ്ങിയവയെല്ലാം ഇപ്പോഴത്തെ പനിയുടെ ലക്ഷണങ്ങളാണ്. തുടക്ക സമയത്ത് തന്നെ ചികിത്സ തേടുകയാണ് അത്യുത്തമം. സ്വയം ചികിത്സ ആരോഗ്യാവസ്ഥ മോശമാക്കും. അതിവേഗം പനി പടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം. പനി ലക്ഷണമുള്ളവര്‍ മറ്റ് ആളുകളുമായി സമ്പര്‍ക്കം അരുത്. ആള്‍ക്കൂട്ടം ഒഴിവാക്കണം. മാസ്‌ക് ധരിക്കുന്നത് അത്യുത്തമമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരലുകള്‍ നോക്കി ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടോയെന്നറിയാം!