Webdunia - Bharat's app for daily news and videos

Install App

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ 15 മുതല്‍ 60 ദിവസം വരെയെടുക്കും

രേണുക വേണു
ബുധന്‍, 23 ഏപ്രില്‍ 2025 (16:31 IST)
Viral Hepatitis: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോര്‍ട്ട്. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. മലിനമായ ആഹാരവും കുടിവെള്ളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങളാണ് ജില്ലയില്‍ കൂടുതല്‍ കണ്ടുവരുന്നത്. 
 
രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ 15 മുതല്‍ 60 ദിവസം വരെയെടുക്കും. വൃത്തിഹീനമായ ചുറ്റുപാടുകളാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ഉറവിടം. ചെറിയൊരു പനിയില്‍ നിന്ന് തുടങ്ങി പിന്നീട് കരള്‍ അടക്കമുള്ള ആന്തരികാവയവങ്ങളിലേക്ക് മഞ്ഞപ്പിത്തം പടരുന്നു. 
 
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പകരുമെന്ന് മനസിലാക്കുക. ശുദ്ധജല സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക. ഇടയ്ക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. മലം, മൂത്രം, ഉമിനീര്‍, രക്തം എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറകള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കണം. നഖം കൃത്യമായ ഇടവേളകളില്‍ വെട്ടി വൃത്തിയാക്കുക. വീട്ടുപരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കണം. 
 
ശരീരവേദന, ഓക്കാനം, ഛര്‍ദ്ദി, പനി എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞ നിറം ബാധിക്കുന്നതും മറ്റൊരു പ്രധാന ലക്ഷണം. രോഗം ബാധിച്ചവര്‍ ഒരാഴ്ച പൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

What is HPV Vaccine: എന്താണ് എച്ച്പിവി വാക്‌സിന്‍ ?

കൊവിഡിന് ശേഷം തലച്ചോറിന്റെ വാര്‍ദ്ധക്യത്തിന് വേഗം കൂടിയെന്ന് പഠനം

നിങ്ങളുടെ തലയിണ കഴുത്തിന്റെയും നട്ടെല്ലിന്റെയും ആരോഗ്യം നശിപ്പിക്കുന്നുണ്ടോ? അറിയാം

നിങ്ങളുടെ ഉപ്പുറ്റി വേദനിക്കുന്നത് എന്തുകൊണ്ട്? കാല്‍ വേദനയുമായി ബന്ധപ്പെട്ട അടിസ്ഥാന ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയുക

പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ എളുപ്പം!

അടുത്ത ലേഖനം
Show comments