Webdunia - Bharat's app for daily news and videos

Install App

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

ഒന്നോ രണ്ടോ ആഴ്ച ഫ്രിഡ്ജിൽ വച്ച മുട്ടകൾ പുഴുങ്ങാൻ തിരഞ്ഞെടുക്കുക.

നിഹാരിക കെ.എസ്
ബുധന്‍, 23 ഏപ്രില്‍ 2025 (11:33 IST)
പുഴുങ്ങിയ മുട്ടയുടെ വേവ് കറക്ട് ആണോ എന്ന് എങ്ങനെ മനസിലാക്കും? വേവിച്ച മുട്ടയ്ക്ക് ഏറ്റവും അനുയോജ്യമായ വേവ് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. കൃത്യമായ രീതിയിൽ മുട്ട പുഴുങ്ങിയാൽ അതിന്റെ ഗുണം ഇരട്ടിയാകും. പുതിയ മുട്ടകൾ വേവിച്ച ശേഷം പുറംതോട് കളയാൻ അത്ര എളുപ്പമല്ല, ഈസിയായി പുറംതോട് കളയാൻ സാധിക്കുന്നത് നാലോ അഞ്ചോ ദിവസം പഴക്കമുള്ള മുട്ടയുടേതാണ്. എളുപ്പത്തിൽ തൊലി കളയാൻ ഒരു മാർഗമുണ്ട്. ഒന്നോ രണ്ടോ ആഴ്ച ഫ്രിഡ്ജിൽ വച്ച മുട്ടകൾ പുഴുങ്ങാൻ തിരഞ്ഞെടുക്കുക.
 
തിളച്ച വെള്ളത്തിൽ മുട്ട ഇടുന്നത് ശരിയായ രീതി അല്ല. പച്ച വെള്ളം വേണം ഇതിനായി ഉപയോഗിക്കാൻ. കാരണം ഇത് മുട്ടകൾ അമിതമായി വേവുന്നത് തടയുന്നു. തിളയ്ക്കുന്നതിനൊപ്പം ഒരു നൾ ഉപ്പ് ഇതിലേക്ക് ചേർക്കുക. പാത്രത്തിൽ മുട്ട വെച്ച ശേഷം തണുത്ത വെള്ളം ഒഴിക്കുക. എന്നിട്ട് അടുപ്പിൽ വെയ്ക്കുക.  
 
ഒരു മുട്ട തിളപ്പിക്കാൻ എത്ര സമയമെടുക്കും? ഒരുപാട് നേരം തിളപ്പിച്ചാൽ മുട്ടയുടെ മഞ്ഞക്കരു അധികം വെന്ത് പോകും. വേവിച്ച മുട്ടയുടെ തൊലി കളയാൻ തണുത്ത വെള്ളത്തിൽ ഇടുക. പരമാവധി എളുപ്പത്തിൽ തൊലി കളയാൻ ഇത് സഹായിക്കും. മഞ്ഞക്കരു എത്രത്തോളം ഉറച്ചതോ സെറ്റ് ആയതോ ആയിരിക്കണമെന്നതിനെ ആശ്രയിച്ച് ഇരിക്കും മുട്ടയുടെ വേവ്. പൊതുവെ 4 മുതൽ 12 മിനിറ്റ് വരെയാണ് മുട്ട  തിളപ്പിക്കേണ്ടത്. 14 മിനിറ്റിൽ കൂടുതൽ ഉള്ളത് മഞ്ഞക്കരു വല്ലാതെ വെന്ത് പോകും. 4 മിനിറ്റിൽ താഴെ ആണെങ്കിൽ മഞ്ഞക്കരു തീരെ വേവില്ല. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ മൂന്ന് സമയങ്ങളില്‍ കുട്ടികളെ അബദ്ധത്തില്‍ പോലും ശകാരിക്കരുത്, അത് അവരെ ആഴത്തില്‍ മുറിവേല്‍പ്പിക്കും

നിങ്ങള്‍ ഒരു അമിത ചിന്തകനാണെന്ന് ഈ ലക്ഷണങ്ങള്‍ പറയും

Soft Chapati: ഇങ്ങനെ ചെയ്താല്‍ ചപ്പാത്തി മൃദുവാകും

ലോ ക്ലാസ് മീനല്ല ചാള അഥവാ മത്തി; അത്ഭുതങ്ങളുടെ കലവറ

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; മഴക്കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

അടുത്ത ലേഖനം
Show comments