Webdunia - Bharat's app for daily news and videos

Install App

കടന്നല്‍ കുത്തേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Webdunia
ബുധന്‍, 4 ഓഗസ്റ്റ് 2021 (13:47 IST)
കടന്നലുകളുടെയും തേനിച്ചകളുടെയും കുത്തേറ്റാല്‍ അതിനെ നിസാരമായി കാണരുത്. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ലക്ഷണങ്ങള്‍ കൃത്യസമയത്ത് കണ്ടെത്തി ശരിയായ വൈദ്യസഹായം തേടുക എന്നതാണ് ഏറ്റവും പ്രധാനം. 
 
കടന്നല്ലോ തേനിച്ചയോ കുത്തിയെന്ന് തോന്നിയാല്‍ ഉടന്‍ അവിടെ നിന്ന് മാറി നില്‍ക്കുക. കൂടുതല്‍ കുത്തുകള്‍ ഏല്‍ക്കാതിരിക്കാന്‍ നോക്കുകയാണ് വേണ്ടത്. അമിതമായി പരിഭ്രമിക്കരുത്. കുത്തേറ്റ ആളുടെ ശ്വസന പ്രക്രിയയും ഹൃദയത്തിന്റെ പ്രവര്‍ത്തനവും കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. തലകറക്കം, ഛര്‍ദി, തലവേദന, ശരീരം തളരല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം. 
 
ശ്വസന തടസം ഉണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം. ഹൃദയമിടിപ്പ് ഇല്ലെങ്കില്‍ സി.പി.ആര്‍ നല്‍കണം. ചെറിയ ചുമപ്പും നീരും ഉള്ളവര്‍ക്ക് ആ ഭാഗത്ത് ഐസ് വച്ച് കൊടുക്കുന്നത് നീരും വേദനയും കുറയ്ക്കാന്‍ സഹായിക്കും. അലര്‍ജിക്കുള്ള അവില്‍ പോലുള്ള ഗുളികകള്‍ കയ്യിലുണ്ടെങ്കില്‍ അത് നല്‍കാവുന്നതാണ്. ആശുപത്രിയില്‍ വച്ചല്ലാതെ കൊമ്പുകള്‍ എടുത്തുകളയാന്‍ ശ്രമിക്കരുത്. അങ്ങിനെ ചെയ്താല്‍ കൊമ്പ് ഒടിഞ്ഞ് ശരീരത്തില്‍ ഇരിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല കൊമ്പിനോടൊപ്പമുള്ള വിഷസഞ്ചിയില്‍ മര്‍ദ്ദം ഏറ്റാല്‍ കൂടുതല്‍ വിഷം ശരീരത്തിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്.
 
കടന്നല്‍ കുത്തേറ്റാല്‍ കൃത്യമായ ചികിത്സ കിട്ടുംവരെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാന്‍ പാടില്ല. ഗര്‍ഭിണികളില്‍ ഇത്തരം പ്രാണികളുടെ കുത്തേല്‍ക്കുന്നത് അബോര്‍ഷന്‍ ഉണ്ടാവാനും, സമയം തികയാതെയുള്ള പ്രസവത്തിനും, ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ കുട്ടി മരണപ്പെടാനും കാരണമാകാം . അതുകൊണ്ട് ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ കരുതലോടെയുള്ള പരിചരണം ആവശ്യമാണ് .
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനസികാരോഗ്യം നിലനില്‍ക്കണമെങ്കില്‍ ഈ വിറ്റാമിന്റെ കുറവ് ഉണ്ടാകാന്‍ പാടില്ല

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ

അടുത്ത ലേഖനം
Show comments