Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ക്ക് വായ്പ്പുണ്ണ് ഉണ്ടാകാറുണ്ടോ? അറിയാം കാരണങ്ങളും പരിഹാരവും

നിങ്ങള്‍ക്ക് വായ്പ്പുണ്ണ് ഉണ്ടാകാറുണ്ടോ? അറിയാം കാരണങ്ങളും പരിഹാരവും

ശ്രീനു എസ്

, വെള്ളി, 16 ജൂലൈ 2021 (15:04 IST)
ഒരിക്കെലെങ്കിലും വായ്പ്പുണ്ണ് വന്നിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഒട്ടുമിക്ക ആളുകള്‍ക്ക് അനുഭവിച്ചിട്ടുള്ളതാകും വായ്പ്പുണ്ണുകൊണ്ടുള്ള അസ്വസ്ഥതകള്‍. ചൂടുകൂടുതലുള്ള സമയത്താണ് ഇത് കൂടുതലും ഉണ്ടാകാറുള്ളത്. സാധാരണയായി 10 വയസ്സിന് മുകളിലുള്ളവരിലാണ് വായ്പ്പുണ്ണ് കൂടുതലായും ഉണ്ടാകാറുള്ളത്. പലകാരണങ്ങള്‍ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. ശരിയായ രീതിയില്‍ ദഹനം നടക്കാത്താണ് ഇതിന്റെ പ്രധാന കാരണം. അതുപോലെ തന്നെ ബ്രഷ്,മൂര്‍ച്ചയുള്ള പല്ലുകള്‍,പല്ലില്‍  കമ്പിയിടുന്നത് എന്നിവ കൊണ്ടുള്ള മുറിവുകള്‍, ചില മരുന്നുകളുടെ ഉപയോഗം, മാനസികസമ്മര്‍ദ്ദം, അമിതമായി മസാലകളും മറ്റും ചേര്‍ത്ത ഭക്ഷണപദാര്‍തഥങ്ങളുടെ ഉപയോഗം, വിറ്റാമിനുകളുടെ കുറവ് എന്നിവയൊക്കെ വായ്പ്പുണ്ണിന് കാരണമാകാറുണ്ട്. 
 
എന്നാല്‍ ചിലരില്‍ പാരമ്പര്യമായും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. സാധാരണയായി ഉണ്ടാകുന്ന വായ്പ്പുണ്ണ് സ്വയം സുഖപ്പെടുന്നതാണ് പതിവ്. വേഗത്തില്‍ സുഖപ്പെടുന്നതിനായി വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അതുപോലെ തണുപ്പുള്ള ആഹാരസാധനങ്ങള്‍ എന്നിവ കഴിക്കുന്നത് നല്ലതാണ്. അതിലുപരി പ്രധാനപ്പെട്ടതാണ് വായുടെ ശുചിത്വം. എന്നാല്‍ ചിലരില്‍ വായ്പ്പുണ്ണ് കൂടുതല്‍ സങ്കീര്‍ണമാകാറുണ്ട്. സ്ഥിരമായി ഈ പ്രശ്നം ഉണ്ടാകുന്നവരുമുണ്ട്. അത്തരക്കാര്‍  അതിന്റെ കാരണം പരിശോധിച്ച് ശരിയായ ചികിത്സ തേടുന്നതാണ് നല്ലത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണിനുചുറ്റുമുള്ള കറുപ്പും കാരണങ്ങളും