Select Your Language

Notifications

webdunia
webdunia
webdunia
webdunia

തണുപ്പുകാലത്ത് വെള്ളം കുടിക്കാന്‍ മറക്കരുതേ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Water Health News

സിആര്‍ രവിചന്ദ്രന്‍

, ശനി, 10 ഫെബ്രുവരി 2024 (08:28 IST)
മഞ്ഞുകാലത്താണ് കൂടുതല്‍ ഹൃദയാഘാത സാധ്യതകള്‍ ഉള്ളത്. കാരണം ശരീരം ചൂടാക്കുന്നതിന് ഹൃദയത്തിന് കൂടുതല്‍ രക്തം പമ്പുചെയ്യേണ്ടതായി വരുന്നു. ഇത് ഹൃദയാഘാത സാധ്യത കൂട്ടുകയും ചെയ്യുന്നു. നിങ്ങളുടെ ഹൃദയം ആരോഗ്യമുള്ളതാണെങ്കില്‍ ഇതിന് വലിയ ശ്രദ്ധകൊടുക്കേണ്ടതില്ല. എന്നാല്‍ ഹൃദയത്തിന് പ്രശ്‌നമുള്ളവര്‍ തണുപ്പുകാലത്തെ ശ്രദ്ധിക്കണം. ഇതിനായി ചൂടുതരുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. വ്യായാമം ഹൃദയാരോഗ്യത്തിന് നല്ലതാണെങ്കിലും അമിത വ്യായാമം ഹൃദയത്തെ ദോഷമായി ബാധിക്കും. വ്യായാമങ്ങള്‍ക്ക് ഇടക്കിടെ ഇടവേള നല്‍കി വിശ്രമം എടുക്കണം. 
 
കൂടാതെ മഞ്ഞുകാലത്ത് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കാരണം അന്തരീക്ഷം തണുത്തിരിക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ തോന്നില്ല. നിര്‍ജലീകരണം ഉണ്ടാകുന്നതും അറിയാന്‍ സാധിക്കില്ല. മഞ്ഞുകാലത്ത് ശരീരം ചൂടാക്കാന്‍ മദ്യം കഴിക്കാറുണ്ട്. എന്നാല്‍ ഇത് അമിതമാകാന്‍ പാടില്ല. ഇത് സ്‌ട്രോക്കിനും ഹൃദയാഘാതത്തിനും കാരണമാകും. മറ്റൊന്ന് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. മഞ്ഞുകാലത്ത് സൂര്യപ്രകാശം കുറവായതിനാല്‍ സപ്ലിമെന്റ് എടുക്കുന്നത് നല്ലതാണ്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കും. മഞ്ഞുസമയത്ത് വ്യായാമം വീടിന് പുറത്ത് ചെയ്യരുത്. ഇത് ഹൃദയത്തിന് കൂടുതല്‍ ജോലി നല്‍കുകയും ഹൃദയാഘാതം ഉണ്ടക്കുകയും ചെയ്യും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെളുത്തുള്ളിയുടെ വില 500ലേക്ക് കുതിച്ചുയരുന്നു, എങ്കിലും കഴിക്കാന്‍ പിശുക്കുകാണിക്കരുത്!