ശരീരഭാരം കുറയ്‌ക്കണോ ?; ഈ ആറ് കൂട്ടം കഴിച്ചാല്‍ മാത്രം മതി!
ശരീരഭാരം കുറയ്‌ക്കണോ ?; ഈ ആറ് കൂട്ടം കഴിച്ചാല്‍ മാത്രം മതി!
എത്ര ശ്രമിച്ചിട്ടും ശരീരഭാരം കുറയുന്നില്ലെന്ന പരാതി പറയുന്നവര്‍ ധാരാളമാണ്. അമിതവണ്ണം മൂലമുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളാണ് ഭാരം കുറയ്‌ക്കണമെന്ന തോന്നലിനു കാരണം. ഇതിനൊപ്പം ആരോഗ്യ പ്രശ്‌നങ്ങളും വരുന്നതോടെ മാനസികമായി തളരുകയും ചെയ്യും.
ശരീരഭാരം കുറയ്‌ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇതിനായി എന്താണ് കഴിക്കേണ്ടതെന്ന ആശങ്ക പലരിലുണ്ട്. പുരുഷന്മാരെ പോലെ സ്‌ത്രീകളും ഈ സമ്മര്‍ദ്ദത്തിനു അടിമപ്പെടുന്നുണ്ട്. വ്യായാമം കൊണ്ടു മാത്രം ശരീരഭാരം കുറയ്‌ക്കാന്‍ സാധിക്കില്ല. അതിനായി ഭക്ഷണ ക്രമത്തിലും മാറ്റം വരത്തേണ്ടതുണ്ട്.
വ്യായാമത്തിനൊപ്പം ചില ഭക്ഷണ രീതികളും പിന്തുടര്‍ന്നാല്‍ ശരീരഭാരം കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആപ്പിള്‍, ബ്രൊക്കോളി, തണ്ണിമത്തൻ, ഉരുളക്കിഴങ്ങ്, ചീര, കാരറ്റ് എന്നിവ പതിവായി കഴിച്ചാല്‍ ശരീരഭാരം ദിവസങ്ങള്‍ക്കുള്ളില്‍ കുറയുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഈ ആറ് ആഹാര സാധനങ്ങളും ശരീരത്തിനു കുളിര്‍മയും ഊര്‍ജവും പകരുന്നതാണ്. തണ്ണിമത്തനില്‍ ജലാംശം കൂടുതലായി അടങ്ങിയിട്ടുണ്ട്. നാരുകൾ ധാരാമുള്ള ആപ്പിളിന് കലോറി കുറവാണ്. നാരുകളും ആന്റി ഓക്സിഡന്റുകളും ബ്രൊക്കോളിയില്‍ ധാരാളമായിട്ടുണ്ട്.
കാലറി കുറവുള്ള ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം, ജീവകം ബി 6, ജീവകം സി എന്നിവയുണ്ട്. ചീരയിൽ കെ, എ ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം, ജീവകം കെ എന്നിവയാൽ സമൃദ്ധമാണ് കാരറ്റ്.