മഴയെ സ്നേഹിക്കാത്തവര്‍ ആരുമുണ്ടാകില്ല, എന്നാല്‍ മഴക്കാലത്ത് സ്നേഹിച്ചാല്‍ പണികിട്ടും. കാത്തിരിപ്പിനൊടുവില്‍ മഴ ഇങ്ങെത്താനായി. പതിവ് പോലെ തന്നെ, തോരാതെ പെയ്യുന്ന മഴയും, തണുത്ത അന്തരീക്ഷവും, റോഡിലെ വെള്ളക്കെട്ടുമെല്ലാം ചേർന്ന് ആശുപത്രികളിൽ രോഗ ബാധിതരായവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
മഴക്കാല രോഗങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങള് എന്തൊക്കെയാണെന്ന് നോക്കാം:
1. എപ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കുക.
2. അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികില്‍സിച്ചു ഗുരുതരമാക്കാതെ ഡോക്ടറെ സമീപിക്കണം.
3. ഭക്ഷണത്തിനു മുന്പും ശേഷവും
സോപ്പ് ഉപയോഗിച്ചു കൈ കഴുകുക.
4. ഭക്ഷണസാധനങ്ങള്‍ കഴിയുന്നതും ചൂടോടുകൂടി മാത്രം കഴിക്കുക.
5. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വെള്ളം കെട്ടി നിൽക്കാതെ വൃത്തിയായി സൂക്ഷിക്കുക.
6. ഈച്ചശല്യം തടയുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍നിന്നു പഴച്ചാറുകള്‍ വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കുക
7. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും കിണറ്റിലെ ജലത്തിൽ ക്ളോറിന്‍ ചേര്‍ക്കണം. ചുറ്റുമതില്‍ കെട്ടിയാല്‍ മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും ഒലിച്ചിറങ്ങുന്നത് ഒഴിവാക്കാം.
8. അലസമായി കിടക്കുന്ന ചിരട്ടകള്‍, പ്ളാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍ എന്നിവയിലൊക്കെ കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുണ്ട്.ഇത് നശിപ്പിക്കുക