Webdunia - Bharat's app for daily news and videos

Install App

മഴക്കാല രോഗങ്ങള്‍ തടയാനുള്ള 8 മാര്‍ഗങ്ങൾ

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (16:59 IST)
മഴയെ സ്നേഹിക്കാത്തവര്‍ ആരുമുണ്ടാകില്ല, എന്നാല്‍ മഴക്കാലത്ത് സ്നേഹിച്ചാല്‍ പണികിട്ടും. കാത്തിരിപ്പിനൊടുവില്‍ മഴ ഇങ്ങെത്താനായി. പതിവ് പോലെ തന്നെ, തോരാതെ പെയ്യുന്ന മഴയും, തണുത്ത അന്തരീക്ഷവും, റോഡിലെ വെള്ളക്കെട്ടുമെല്ലാം ചേർന്ന് ആശുപത്രികളിൽ രോഗ ബാധിതരായവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
 
മഴക്കാല രോഗങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങള് എന്തൊക്കെയാണെന്ന് നോക്കാം‍:
 
1. എപ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കുക.
 
2. അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികില്‍സിച്ചു ഗുരുതരമാക്കാതെ ഡോക്ടറെ സമീപിക്കണം.
 
3. ഭക്ഷണത്തിനു മുന്പും ശേഷവും 
സോപ്പ് ഉപയോഗിച്ചു കൈ കഴുകുക.
 
4. ഭക്ഷണസാധനങ്ങള്‍ കഴിയുന്നതും ചൂടോടുകൂടി മാത്രം കഴിക്കുക.
 
5. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വെള്ളം കെട്ടി നിൽക്കാതെ വൃത്തിയായി സൂക്ഷിക്കുക.
 
6. ഈച്ചശല്യം തടയുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍നിന്നു പഴച്ചാറുകള്‍ വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കുക
 
7. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും കിണറ്റിലെ ജലത്തിൽ ക്ളോറിന്‍ ചേര്‍ക്കണം. ചുറ്റുമതില്‍ കെട്ടിയാല്‍ മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും ഒലിച്ചിറങ്ങുന്നത് ഒഴിവാക്കാം.
 
8. അലസമായി കിടക്കുന്ന ചിരട്ടകള്‍, പ്ളാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍ എന്നിവയിലൊക്കെ കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുണ്ട്.ഇത് നശിപ്പിക്കുക 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുറിച്ച സവാള ഫ്രിഡ്ജില്‍ വെച്ച് പിന്നീട് ഉപയോഗിക്കുന്നത് നല്ലതാണോ?

പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയണം നേരത്തെ, ലക്ഷണങ്ങള്‍ ഇവയാണ്

യാത്രചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കുമോ, ഇതാണ് കാരണം

തണുത്ത വെള്ളം കുടിക്കുമ്പോള്‍ ടോണ്‍സിലൈറ്റിസ് ഉണ്ടാകുന്നതിന് പിന്നിലെ കാരണം അറിയാമോ

മറ്റുള്ളവരെ പേടിച്ച് സന്തോഷം അടക്കി പിടിക്കണ്ട, വികാരങ്ങൾ അടിച്ചമർത്തുന്നത് ജീവിത സംതൃപ്തി കുറയ്ക്കുമെന്ന് പഠനം

അടുത്ത ലേഖനം
Show comments