Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭാവസ്ഥയിലാണോ? ഈ പഴങ്ങൾ ഒഴിവാക്കാം

ഗർഭാവസ്ഥയിലാണോ? ഈ പഴങ്ങൾ ഒഴിവാക്കാം

അഭിറാം മനോഹർ

, വ്യാഴം, 11 ജൂലൈ 2024 (18:34 IST)
ഗര്‍ഭാവസ്ഥയിലായിരിക്കുന്ന കാലത്ത് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കായി കൃത്യമായ ഡയറ്റ് വ്യായാമം എന്നിവ പിന്തുടരേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഈ കാലത്തില്‍ ഗര്‍ഭിണികള്‍ക്ക് കൃത്യമായ ശ്രദ്ധയും ആഹാരകാര്യങ്ങളിലടക്കം നിഷ്ടകളും ആവശ്യമാണ്. ഗര്‍ഭിണി ആയിരിക്കുന്ന കാലത്ത് ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ട ഫലങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം
 
പൈനാപ്പിള്‍
 
 പൈനാപ്പിളിലെ ബ്രോമെലൈന്‍ എന്ന എന്‍സൈം ഗര്‍ഭാശയ മുഖത്തെ മൃദുവാക്കുന്നതിലൂടെ സങ്കോചത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ തന്നെ ഗര്‍ഭിണികള്‍ ധാരാളം പൈനാപ്പിള്‍ കഴിക്കുന്ന സാഹചര്യം ഒഴിവാക്കണം.
 
മുന്തിരി
 
 മുന്തിരിയുടെ തൊലിയില്‍ ധാരാളമായി കീടനാശിനി അവശിഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഗര്‍ഭസമയത്ത് ഇവ ഒഴിവാക്കുന്നത് നല്ലതാണ്.
 
തണ്ണീര്‍മത്തന്‍
 
 ഗര്‍ഭിണികളും പ്രമേഹരോഗികളായിരിക്കുന്നവരും തണ്ണീര്‍മത്തന്‍ ഒഴിവാക്കുന്നത് നല്ലതാണ്. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടുതലായതിനാല്‍ ഇവ പ്രമേഹസാധ്യത വര്‍ധിപ്പിക്കുമെന്നതാണ് ഇതിന് കാരണം.
 
ചക്ക
 
 ഗര്‍ഭിണികള്‍ക്ക് ചക്ക കഴിക്കാമെങ്കിലും അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഗര്‍ഭസ്ഥാവസ്ഥയില്‍ ചക്ക ഉദരപ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ ഇടയുണ്ട്.
 
അവക്കാഡോ
 
ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അവക്കാഡോ കഴിക്കുന്നതും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രസവങ്ങള്‍ തമ്മില്‍ എത്ര അകലം വേണം? സ്ത്രീകള്‍ അറിഞ്ഞിരിക്കാന്‍