ഒരു വ്യക്തിയില്‍ ലൈംഗികാഭിലാഷത്തിന്റെ അഭാവം ഉണ്ടാകുമ്പോള്‍ അതിനെ പറയുന്ന പേരാണ് അലൈംഗികത അഥവാ അസെക്ഷ്വല്‍. അതായത് അസെക്ഷ്വല്‍ ആയ വ്യക്തികള്‍ക്ക് യാതൊരു ലൈംഗിക താല്‍പര്യങ്ങളും ഉണ്ടാകില്ല. ആകെ ജനസംഖ്യയുടെ ചെറിയൊരു ശതമാനം ആളുകളില്‍ അസെക്ഷ്വാലിറ്റി ഉണ്ടാകുമെന്നാണ് പഠനം.
ആരോടും ലൈംഗിക ആകര്‍ഷണം തോന്നാത്ത അവസ്ഥയാണ് ഇത്. എതിര്‍ ലിംഗത്തില്‍ ഉള്ള വ്യക്തികളോടോ സ്വന്തം ലിംഗത്തില്‍ ഉള്ളവരോടോ ഇവര്‍ക്ക് യാതൊരു ലൈംഗിക അടുപ്പവും തോന്നില്ല. എന്നാല്‍ ഇവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശാരീരിക ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ ഉണ്ടാകില്ല. ലൈംഗികതയോട് താല്‍പര്യം കാണിക്കില്ല എന്നുമാത്രം.
അതേസമയം, അസെക്ഷ്വല്‍ ആയ ആളുകള്‍ക്ക് മറ്റ് ആകര്‍ഷണങ്ങള്‍ ഉണ്ടാകും. ഒരാളുടെ ഫിസിക്കല്‍ ലുക്കിനോട് അവര്‍ക്ക് ആരാധനയും ഇഷ്ടവും തോന്നാം. ചിലരോട് വൈകാരികമായ അടുപ്പവും ഇവര്‍ പ്രകടിപ്പിക്കും. റൊമാന്റിക് ആകര്‍ഷണവും ഇതില്‍ ഉള്‍പ്പെടുന്നു. അത്തരം ആകര്‍ഷണങ്ങള്‍ക്കൊന്നും അസെക്ഷ്വല്‍ ആയ വ്യക്തികളില്‍ യാതൊരു കുറവുമുണ്ടാകില്ല.