Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ടോണ്‍സിലൈറ്റിസ്, ലക്ഷണങ്ങള്‍,ചികിത്സ : ഇക്കാര്യങ്ങള്‍ അറിയാം

എന്താണ് ടോണ്‍സിലൈറ്റിസ്, ലക്ഷണങ്ങള്‍,ചികിത്സ : ഇക്കാര്യങ്ങള്‍ അറിയാം
, തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (20:43 IST)
മനുഷ്യശരീരത്തിന്റെ പ്രതിരോധ സംവിധാനത്തില്‍ തന്നെ സുപ്രധാനമാണ് തൊണ്ടയില്‍ നാവിന്റെ ഉത്ഭവസ്ഥലത്തായി അണ്ണാക്കിന്റെ ഇരുവശങ്ങളിലുമായി കാണപ്പെടുന്ന ടോന്‍സിലുകള്‍. അന്നനാളം, ശ്വാസനാളം,വായു,ഭക്ഷണം എന്നിവയില്‍ എത്തിപ്പെടുന്ന അണുക്കള്‍ ആദ്യമായി എത്തുക ടോണ്‍സിലുകളെയാണ്. അതിനാല്‍ തന്നെ ഇത്തരത്തില്‍ രോഗാണുക്കള്‍ ശക്തമാവുകയോ ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടമാവുകയോ ചെയ്താല്‍ ടോണ്‍സിലുകളില് അണുബാധയുണ്ടാകാം. ഇതാണ് ടോണ്‍സിലൈറ്റിസ് എന്ന് അറിയപ്പെടുന്നത്.
 
പ്രധാനമായും കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്. ടോന്‍സിലുകളില്‍ അണുബാധയുണ്ടായാല്‍ ടോണ്‍സില്‍ ഗ്രന്ധി തടിച്ച് ചുവന്ന നിറത്തിലാകും. വൈറസുകളും ബാക്ടീരിയകളുമാണ് ഈ അണുബാധയുണ്ടാക്കുന്നത്. തൊണ്ടയിലെ താപനില കുറയുന്നത് വഴി താത്കാലികമായും അണുബാധയുണ്ടാകാം. തണുത്ത ഭക്ഷണം, മഴ കൊള്ളുക,മഞ്ഞു കൊള്ളുക, തുടര്‍ച്ചയായി എ സി ഉപയോഗം എന്നിവയും ടോന്‍സിലൈറ്റിസിന് കാരണമാകാം. രോഗിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെ രോഗം പടരാനും സാധ്യതയുണ്ട്.
 
പനി, ശരീരവേദന, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, ടോണ്‍സിലുകളില്‍ പഴുപ്പ്, വെളുത്തപാട, കഴുത്തില്‍ വീക്കം, വേദന,ചെവിവേദന എന്നിവയാണ് ടോണ്‍സിലൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങള്‍. ടോണ്‍സിലൈറ്റിസ് സ്ഥിരമായി വരുന്നത് ചെവിയിലെ പഴുപ്പ് വരാനുള്ള സാധ്യത വര്‍ഷിപ്പിക്കുന്നു. തിളപ്പിച്ചാറിയ വെള്ളവും ദ്രവരൂപത്തിലുള്ള ഭക്ഷണവും നല്‍കുന്നതാണ് ടോണ്‍സിലൈറ്റിസിന് നല്ലത്. ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നത് വായിലെ അണുക്കളെ കുറയ്ക്കും. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവല്‍ ഉപയോഗിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷവറിലെ കുളി മുടി കൊഴിയാന്‍ ഇടയാക്കുമോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം