Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടത് കൈയോ വലത് കൈയോ? വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് ഏത് കൈയിലാണ്?

ആദ്യ ഡോസ് കുത്തിവയ്പ്പ് എടുത്തതില്‍ ഏറ്റവും അടുത്തുള്ള ലിംഫ് നോഡുകള്‍ക്കുള്ളില്‍ മാക്രോഫേജുകള്‍ എന്നറിയപ്പെടുന്ന പ്രത്യേക രോഗപ്രതിരോധ കോശങ്ങള്‍ 'പ്രൈം' ചെയ്യപ്പെടുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

Which Hand Should the Vaccine

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 29 ഏപ്രില്‍ 2025 (19:48 IST)
ആദ്യ ഡോസ് എടുത്ത അതേ കൈയില്‍ തന്നെ വാക്‌സിന്‍ ബൂസ്റ്റര്‍ സ്വീകരിക്കുന്നത് വേഗത്തിലും ഫലപ്രദവുമായ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുമെന്ന് ഓസ്ട്രേലിയന്‍ ഗവേഷകരുടെ പഠനം. ആദ്യ ഡോസ് കുത്തിവയ്പ്പ് എടുത്തതില്‍ ഏറ്റവും അടുത്തുള്ള ലിംഫ് നോഡുകള്‍ക്കുള്ളില്‍ മാക്രോഫേജുകള്‍ എന്നറിയപ്പെടുന്ന പ്രത്യേക രോഗപ്രതിരോധ കോശങ്ങള്‍ 'പ്രൈം' ചെയ്യപ്പെടുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 
 
രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു നിര്‍ണായക ഭാഗമായ മെമ്മറി ബി കോശങ്ങളെ - അതേ സ്ഥലത്ത് രണ്ടാമത്തെ ഡോസ് നല്‍കുമ്പോള്‍ വേഗത്തില്‍ പ്രതികരിക്കാന്‍ ഈ കോശങ്ങള്‍ സഹായിക്കുന്നു. ഇതിനായി ഗവേഷകര്‍ ഫൈസര്‍-ബയോഎന്‍ടെക് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ച 30 പേരില്‍ ഒരു പഠനം നടത്തി. ഒരേ കൈയില്‍ രണ്ട് ഡോസുകളും ലഭിച്ചവര്‍ക്ക്, പ്രത്യേകിച്ച് രണ്ടാമത്തെ കുത്തിവയ്പ്പിന് ശേഷമുള്ള ആദ്യ ആഴ്ചയില്‍, വേഗതയേറിയതും കൂടുതല്‍ ഫലപ്രദവുമായ ആന്റിബോഡി പ്രതികരണങ്ങള്‍ ലഭിച്ചു. ഡെല്‍റ്റ, ഒമിക്രോണ്‍ തുടങ്ങിയ വകഭേദങ്ങളെ നിര്‍വീര്യമാക്കുന്നതിലും ഈ ആദ്യകാല ആന്റിബോഡികള്‍ മികച്ചതായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. 
 
നാല് ആഴ്ച ആകുമ്പോഴേക്കും രണ്ട് ഗ്രൂപ്പുകള്‍ക്കും സമാനമായ ആന്റിബോഡി അളവ് ഉണ്ടായിരുന്നെങ്കിലും, നേരത്തെയുള്ള സംരക്ഷണം നിര്‍ണായകമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈകി ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം