Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശീഘ്ര സ്‌ഖലനം എന്തുകൊണ്ട് ? പരിഹാരങ്ങളുണ്ടോ?

Premature Ejaculation
, ഞായര്‍, 6 ഓഗസ്റ്റ് 2023 (08:56 IST)
യുവാക്കള്‍ നേരിടുന്ന ഒരു പ്രധാനപ്രശ്‌നമാണ് ശീഘ്ര സ്ഖലനം. ലൈംഗികബന്ധം തുടങ്ങി ഒരു മിനിറ്റിന് മുന്‍പ് തന്നെ ശുക്ലം പുറത്തുവരുന്ന അവസ്ഥയെയാണ് ശീഘ്ര സ്ഖലനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ പോലും സാധാരണമായി കാണപ്പെടുന്ന ഒരു ലൈംഗികപ്രശ്‌നമാണിത്. ഇടയ്ക്കിടെ മാത്രമാണ് ഈ പ്രശ്‌നമെങ്കില്‍ ഇത് കാര്യമാക്കേണ്ടതില്ല എന്നാല്‍ തുടര്‍ച്ചയായി ഈ പ്രശ്‌നം അലട്ടുന്നുവെങ്കില്‍ ഒരു ഡോക്ടറെ കാണിച്ച് പ്രശ്‌നം പരിഹരിക്കേണ്ടതായുണ്ട്.
 
പലരും ഈ പ്രശ്‌നത്തെ തുടര്‍ന്ന് വിഷാദാവസ്ഥയിലേക്കെല്ലാം പോകുക സാധാരണമാണ്. പലപ്പോഴും ലൈംഗികപ്രശ്‌നങ്ങളെ പറ്റി തുറന്ന് സംസാരിക്കാനുള്ള നമ്മുടെ സമൂഹത്തിനുള്ള മടിയെല്ലാം ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ നിന്നും നമ്മളെ തടയുന്നു. എന്നാല്‍ വളരെ വേഗത്തില്‍ തന്നെ പരിഹരിക്കാന്‍ കഴിയുന്ന ഒരു പ്രശ്‌നമാണിത്. പലപ്പോഴും മാനസികമായുള്ള സമ്മര്‍ദ്ദങ്ങളും പേടിയും ആകാംക്ഷയുമെല്ലാം ഇതിന് കാരണമാകുന്നു. ഹോര്‍മോണല്‍ ഇന്‍ബാലന്‍സ്, ബ്രെയിന്‍ കെമിക്കല്‍സിന്റെ പ്രശ്‌നങ്ങള്‍, ചിലപ്പോള്‍ മരുന്നുകളുടെ സൈഡ് എഫക്ട് ആയെല്ലാം ഇങ്ങനെ സംഭവിക്കാറുണ്ട്. ചിലര്‍ക്ക് പാരമ്പര്യമായും അല്ലെങ്കില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ധിയിലെ നീര്‍വീക്കമെല്ലാം ശീഘ്രസ്ഖലനത്തിന് കാരണമാകുന്നു.
 
അതിനാല്‍ തന്നെ കൗണ്‍സലിംഗ്,മെഡിക്കേഷന്‍,വ്യായാമങ്ങള്‍ എന്നിവയാണ് ശീഘ്ര സ്ഖലനത്തിന് പരിഹാരമായവ. പലപ്പോഴും കൗണ്‍സലിംഗ് കൊണ്ട് മാത്രം മാറാവുന്ന തരത്തിലും മെഡിക്കേഷന്‍ കൊണ്ട് മാത്രം മാറാവുന്നതുമാണ്. ശീഘ്രസ്ഖലനം എന്തുകൊണ്ട് സംഭവിക്കുമെന്നാത് കണ്ടെത്തുകയാണ് ചികിത്സയിലെ ആദ്യ പടി. അതിനാല്‍ തന്നെ ഡോക്ടറുടെ സഹായം തേടുന്നതാണ് ഏറ്റവും നല്ലത്. ബദാം,ഈന്തപ്പഴം,മുരിങ്ങക്കായ,വെണ്ടയ്ക്ക്,ബീറ്റ്‌റൂട്ട്, പച്ചയായുള്ള ഉള്ളി,മത്തങ്ങ,സണ്‍ഫ്‌ലവര്‍ കുരു. കാരറ്റ്,ആപ്പിള്‍,കിവി,അവക്കാഡോ,നട്ട്‌സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും പലപ്പോഴും സഹായകമാകാറുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലീഡിംഗ് പെട്ടെന്നു നിലയ്ക്കാനും അണുബാധ ഒഴിവാക്കാനും സവാള!