Webdunia - Bharat's app for daily news and videos

Install App

മുടികൊഴിയുന്നോ? താരൻ പ്രശ്നക്കാരനാണ്; വഴിയുണ്ട്

ഗോൾഡ ഡിസൂസ
വെള്ളി, 15 നവം‌ബര്‍ 2019 (18:19 IST)
മുടിയുടെ കാര്യത്തില്‍ സ്‌ത്രീയായാലും പുരുഷനായാലും വിട്ടു വീഴ്‌ചയ്‌ക്ക് തയ്യാറല്ല. ഒരു മുടി പോലും നഷ്‌ടമാകരുതെന്നാണ് എല്ലാവരുടെയും ആഗ്രഹമെങ്കിലും ഇത് സാധ്യമാകാറില്ല. കൊഴിയുന്ന സ്ഥാനത്ത് പുതിയ മുടിനാര് ഉണ്ടാകാത്തതാണ് കഷണ്ടിക്ക് കാരണമാകുന്നത്. മുടികൊഴിച്ചിലിനു താരൻ വലിയൊരു കാരണമാണ്. 
 
മുടി കൊഴിയുന്നതിനുള്ള മറ്റൊരു പ്രധാന കാരണം താരനാണ്. സ്‌ത്രീകളിലും പുരുഷന്മാരിലും ഈ പ്രശ്‌നം സാധാരണമാണ്. ഈ അവസ്ഥയില്‍ നിന്നും മുക്തി നേടാന്‍ പലരും നിരവധി മാര്‍ഗങ്ങള്‍ തേടിപ്പോകാറുണ്ട്. ഇതിനായി ആയിരക്കണക്കിന് പണം ചെലവഴിക്കാനും ആര്‍ക്കും മടിയില്ല. എന്നാല്‍, പ്രകൃതിദത്തമായ ചില മാര്‍ഗങ്ങളിലൂടെ താരനെ ഇല്ലാതാക്കാമെന്ന് പലര്‍ക്കും അറിയില്ല.
 
തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി പേസ്‌റ്റ് ചെയ്‌ത ശേഷം പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുന്നത് കേശസംരക്ഷണത്തിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. ചെറുനാരങ്ങാ നീര് വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടില്‍ പുരട്ടുന്നതും മുടിയുടെ വളര്‍ച്ചയെ സഹായിച്ച് താരനെ ഇല്ലാതാക്കും.
 
ശുദ്ധമായ വെള്ളം ഉപയോഗിച്ചു മാത്രമെ തല വൃത്തിയാക്കാവൂ. അല്ലെങ്കില്‍ മുടിയില്‍ അഴുക്ക് അടിഞ്ഞു കൂടുന്നതിന് കാരണമാകും. ഇതാണ് താരന് കാരണമാകുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഉലുവ തലയോട്ടില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുന്നതും ചീവയ്ക്കാ പൊടി തലേദിവസത്തെ കഞ്ഞിവെള്ളത്തില്‍ കലക്കി തല കഴുകുന്നതും താരനെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ്.
 
കുളിക്കാനായി ചെറുപയര്‍ പൊടി പലരും ഉപയോഗിക്കാറുണ്ട്. ചെറുപയര്‍ പൊടി താളിയാക്കി മുടിയില്‍ പുരട്ടുന്നതും കേശഭംഗി നിലനിര്‍ത്താനും താരന്‍ ഇല്ലാതാക്കാനും സഹായിക്കും. വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ട് കാച്ചി തലയില്‍ തേക്കുന്നതും താരനെ നശിപ്പിക്കും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments