തണുപ്പുകാലത്ത് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യത കൂടുതല്‍; അമിത വ്യായാമം ചെയ്യരുത്!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 26 നവം‌ബര്‍ 2024 (18:18 IST)
മഞ്ഞുകാലത്താണ് കൂടുതല്‍ ഹൃദയാഘാത സാധ്യതകള്‍ ഉള്ളത്. കാരണം ശരീരം ചൂടാക്കുന്നതിന് ഹൃദയത്തിന് കൂടുതല്‍ രക്തം പമ്പുചെയ്യേണ്ടതായി വരുന്നു. ഇത് ഹൃദയാഘാത സാധ്യത കൂട്ടുകയും ചെയ്യുന്നു. നിങ്ങളുടെ ഹൃദയം ആരോഗ്യമുള്ളതാണെങ്കില്‍ ഇതിന് വലിയ ശ്രദ്ധകൊടുക്കേണ്ടതില്ല. എന്നാല്‍ ഹൃദയത്തിന് പ്രശ്‌നമുള്ളവര്‍ തണുപ്പുകാലത്തെ ശ്രദ്ധിക്കണം. ഇതിനായി ചൂടുതരുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. വ്യായാമം ഹൃദയാരോഗ്യത്തിന് നല്ലതാണെങ്കിലും അമിത വ്യായാമം ഹൃദയത്തെ ദോഷമായി ബാധിക്കും. വ്യായാമങ്ങള്‍ക്ക് ഇടക്കിടെ ഇടവേള നല്‍കി വിശ്രമം എടുക്കണം. 
 
കൂടാതെ മഞ്ഞുകാലത്ത് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കാരണം അന്തരീക്ഷം തണുത്തിരിക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ തോന്നില്ല. നിര്‍ജലീകരണം ഉണ്ടാകുന്നതും അറിയാന്‍ സാധിക്കില്ല. മഞ്ഞുകാലത്ത് ശരീരം ചൂടാക്കാന്‍ മദ്യം കഴിക്കാറുണ്ട്. എന്നാല്‍ ഇത് അമിതമാകാന്‍ പാടില്ല. ഇത് സ്‌ട്രോക്കിനും ഹൃദയാഘാതത്തിനും കാരണമാകും. മറ്റൊന്ന് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. മഞ്ഞുകാലത്ത് സൂര്യപ്രകാശം കുറവായതിനാല്‍ സപ്ലിമെന്റ് എടുക്കുന്നത് നല്ലതാണ്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കും. മഞ്ഞുസമയത്ത് വ്യായാമം വീടിന് പുറത്ത് ചെയ്യരുത്. ഇത് ഹൃദയത്തിന് കൂടുതല്‍ ജോലി നല്‍കുകയും ഹൃദയാഘാതം ഉണ്ടക്കുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടര്‍ച്ചയായി മണിക്കൂറോളം ഇരുന്നുള്ള ജോലി; തലച്ചോറിനെ പ്രതികൂലമായി ബാധിച്ചേക്കാം

സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം കേസുകള്‍ കൂടുന്നു, ലക്ഷണങ്ങള്‍ ഇവയാണ്

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ നഖങ്ങളില്‍ കാണാം!

ദിവസം കാപ്പി കുടിച്ചാൽ ആയുസ് കൂടുമോ?

മദ്യപാനത്തേക്കാളും പുകവലിയേക്കാളും മോശമാണ് അശ്ലീല വീഡിയോ കാണുന്നത്, എന്തുകൊണ്ടെന്നറിയാമോ?

അടുത്ത ലേഖനം
Show comments