Select Your Language

Notifications

webdunia
webdunia
webdunia
webdunia

World Autism Awareness Day 2024: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും ഓട്ടിസം ബാധിതര്‍!

einstein

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 2 ഏപ്രില്‍ 2024 (14:47 IST)
einstein
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും ജീനിയസ്സുകളാണെന്ന കാര്യത്തില്‍ നിങ്ങള്‍ തര്‍ക്കത്തിന് വരാന്‍ സാധ്യതയില്ല. എന്നാല്‍ രണ്ട് പേരും ഓട്ടിസം ബാധിച്ചവരായിരുന്നു എന്നത് നിങ്ങള്‍ വിശ്വസിക്കുമോ? ലോകം കണ്ടതില്‍ വച്ച് ഏറ്റവും ബുദ്ധിമാന്‍മാരായിരുന്ന ഇരുവര്‍ക്കും ഒരു സമാനതയുണ്ടായിരുന്നത് ഈ ഒരു കാര്യത്തിലാണെന്ന് പറയുന്നത് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ ഒന്നാംനിര മന:ശ്ശാസ്ത്ര വിദഗ്ദരാണ്. എല്ലാ ക്രീയേറ്റീവായ ജീനിയസുകളെയും പിന്തുടരുന്ന ഈ അവസ്ഥ ഐന്‍സ്റ്റീനും ന്യൂട്ടണും ഉണ്ടായിരുന്നതായിട്ടാണ് ഇവര്‍ കണ്ടെത്തുന്നത്.
 
ശരീരികാവസ്ഥയില്‍ പലതരം വൈകല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഇരുവരും കാട്ടിയിരുന്നതായിട്ടാണ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മനശ്ശസ്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും പ്രമുഖ സിദ്ധാന്തങ്ങളില്‍ പെടുന്ന ഗുരുത്വാകര്‍ഷണ സിദ്ധാന്തം ന്യൂട്ടണും ആപേക്ഷിക സിദ്ധാന്തം ഐന്‍സ്റ്റീനും ആണ് നടത്തിയത്.
 
ഒരു സര്‍വ്വകലാശാല ജോലി പ്രതീക്ഷിച്ച് ആഹാരമോ നിദ്രയോ കൂടാതെ തുടര്‍ച്ചയായി ഐന്‍സ്റ്റീന്‍ പേറ്റന്റ് ഓഫീസില്‍ ജോലി ചെയ്തിരുന്നതും ന്യൂട്ടണ്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് രാപകലില്ലാതെ തുടര്‍ച്ചയായി മൂന്ന് ദിവസം ജോലി ചെയ്തതും ഇതിന്റെ ഭാഗമാകാമെന്നും പ്രൊഫസര്‍ മൈക്കല്‍ ഫിറ്റ്സ്‌ഗെറാള്‍ഡ് വ്യക്തമാക്കുന്നു.
 
ഫിറ്റ്സ്‌ഗെറാള്‍ഡിന്റെ അഭിപ്രായത്തില്‍ ഓട്ടിസത്തിന്റെ പിടിയില്‍ പെട്ട പ്രമുഖരില്‍ ന്യൂട്ടണും ഐന്‍സ്റ്റീനും മാത്രമല്ല. കലാ രംഗത്ത് പെരുമയുണ്ടാക്കിയ മൊസാര്‍ട്ട്, ബീഥോവന്‍, ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സണ്‍, ഇമ്മാനുവേല്‍ കാന്റ് എന്നിവരും ഉണ്ട്. ഇവര്‍ക്ക് പുറമേ സാഹിത്യ രംഗത്തെ പ്രശസ്തരായ ജോര്‍ജ്ജ് ഓര്‍വെല്‍, ചാള്‍സ് ഡെഗ്വാല്ലേ എന്നിവരും ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി ഫിറ്റ്സ്‌ഗെറാള്‍ഡ് ചൂണ്ടിക്കാട്ടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Natural Blood Purifiers: ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും