സൈക്കിള്‍ സവാരിക്ക് ഏറ്റവും അനുയോജ്യമായ ദിനമാണ് ഇന്ന്. ലോക സൈക്കിള്‍ ദിനമാണ് (World Bicycle Day) ഇന്ന്. സൈക്കിള്‍ സവാരി ആരോഗ്യത്തിനും നല്ലതാണ്. ജൂണ്‍ മൂന്നിനാണ് ലോക സൈക്കിള്‍ ദിനം ആഘോഷിക്കുന്നത്.
സൈക്കിള്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും ഗുണങ്ങളും ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്കിള്‍ ദിനം ആചരിക്കുന്നത്. സൈക്കിളുകള്‍ പരിസ്ഥിതി സൗഹൃദമാണ്. മറ്റ് വാഹനങ്ങള്‍ പരിസ്ഥിതിക്ക് മലിനീകരണമുണ്ടാക്കുമ്പോള്‍ സൈക്കിള്‍ അങ്ങനെയല്ല. മാത്രമല്ല ആരോഗ്യസംരക്ഷണത്തിനും സൈക്കിള്‍ സഹായിക്കും. രാവിലെയും വൈകീട്ടും സൈക്കിള്‍ സവാരി നടത്തുന്നത് വ്യായാമത്തിനു തുല്യമാണ്.
കുറഞ്ഞ വിലയ്ക്ക് യാത്ര ചെയ്യാനുള്ള മാര്‍ഗമാണ് സൈക്കിള്‍. ദീര്‍ഘകാലം ഈടുനില്‍ക്കും. അറ്റകുറ്റ പണികള്‍ വേണ്ടിവന്നാല്‍ തന്നെ വലിയ പൈസ ചെലവില്ല.
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സൈക്കിള്‍ സവാരി സഹായിക്കും. രക്തയോട്ടം വര്‍ധിപ്പിക്കും. പേശികള്‍ക്ക് കൂടുതല്‍ കരുത്തും വഴക്കവും നല്‍കും. മാനസിക സമ്മര്‍ദം കുറയ്ക്കാനും സൈക്കിള്‍ സവാരി സഹായിക്കും.