Webdunia - Bharat's app for daily news and videos

Install App

World Breast feeding week 2024: മുലയൂട്ടുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണ സാധനങ്ങള്‍

കാത്സ്യം അടങ്ങിയിരിക്കുന്നതിനാല്‍ ബദാം മുലയൂട്ടുന്നവര്‍ക്ക് കൂടുതല്‍ നല്ലതാണ്

രേണുക വേണു
വ്യാഴം, 1 ഓഗസ്റ്റ് 2024 (12:20 IST)
World Breast feeding Week 2024: മുലപ്പാല്‍ വര്‍ധിക്കാന്‍ പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ടത്. ജനിച്ച കുഞ്ഞിന് ആറ് മാസം വരെ മുലപ്പാല്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യം നന്നാകണമെങ്കില്‍ മുലയൂട്ടുന്ന അമ്മമാര്‍ തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധിക്കണം. 
 
മുലയൂട്ടുന്നവര്‍ ഉലുവ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രസവാനന്തരം മുലപ്പാലിന്റെ ഉല്‍പ്പാദനം കൂടാന്‍ ഉലുവ സഹായിക്കും. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. 
 
പ്രോട്ടീന്‍, വിറ്റാമിന്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്സ് തുടങ്ങിയ നട്സുകള്‍ നിര്‍ബന്ധമായും കഴിക്കണം. കാത്സ്യം അടങ്ങിയിരിക്കുന്നതിനാല്‍ ബദാം മുലയൂട്ടുന്നവര്‍ക്ക് കൂടുതല്‍ നല്ലതാണ്. 
 
ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ ഈസ്ട്രജന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ലാക്ടോജെനിക് പയര്‍വര്‍ഗമാണ് കടല. അതിനാല്‍ ഇവയൊക്കെ മുലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും കഴിക്കുക. 
 
2024 ഓഗസ്റ്റ് 1 മുതല്‍ ഏഴ് വരെയാണ് ലോക മുലയൂട്ടല്‍ വാരം 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

അടുത്ത ലേഖനം
Show comments