Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൃക്കയില്‍ മിനറലുകള്‍ ചേര്‍ന്നുണ്ടാകുന്ന ചെറിയ കല്ലുകള്‍ മൂത്രത്തിലൂടെ പോകാറുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Kidney Stones

സിആര്‍ രവിചന്ദ്രന്‍

, ശനി, 27 ജൂലൈ 2024 (17:10 IST)
മൂത്രത്തില്‍ കല്ല് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. വൃക്കയില്‍ മിനറലുകള്‍ ചേര്‍ന്നുണ്ടാകുന്ന ചെറിയ കല്ലുകള്‍ മൂത്രത്തിലൂടെ പോകാറുണ്ട് എന്നാല്‍ വലിയ കല്ലുകള്‍ പ്രയാസമങ്ങള്‍ ഇത് മറ്റു പലപ്രശ്നങ്ങളും സൃഷ്ടിക്കും. ഇത്തരത്തില്‍ വൃക്കകളില്‍ കല്ലുണ്ടാകുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാട്ടും. അതില്‍ പ്രധാനപ്പെട്ടതാണ് പുറകുവശത്ത് താഴെയായുള്ള വേദന. ഈ വേദന വയറിലേക്കും പടരും. മറ്റൊന്ന് മൂത്രമൊഴിക്കുമ്പോഴുള്ള ബുദ്ധിമുട്ടാണ്. മൂത്രം ഒഴിക്കുമ്പോള്‍ വേദനയും അസ്വസ്ഥതയും ഉണ്ടാകും. 
 
മൂത്രത്തില്‍ രക്തം കാണുന്നതും കല്ലിന്റെ സാനിധ്യം ഉണ്ടെന്നുള്ളതിന്റെ തെളിവാണ്. ഇതിനെ ഹെമറ്റൂറിയ എന്നാണ് പറയുന്നത്. ഇത് ചുവന്ന നിറത്തിലോ പിങ്ക് നിറത്തിലോ ബ്രൗണ്‍ നിറത്തിലോ കാണപ്പെടും. ഓക്കാനവും ശര്‍ദ്ദിലും മറ്റൊരു ലക്ഷണമാണ്. കൂടാതെ പനിയും ഉണ്ടാകാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസവും ഒന്നില്‍ കൂടുതല്‍ തവണ ടോയ്‌ലറ്റില്‍ പോകാറുണ്ടോ?